#nesto | നെസ്റ്റോ ഈസി ഉദ്ഘാടനം ചെയ്തു: ഷോപ്പിംഗ് ഇനി കക്കട്ടിൽ

#nesto   |   നെസ്റ്റോ ഈസി ഉദ്ഘാടനം ചെയ്തു: ഷോപ്പിംഗ് ഇനി കക്കട്ടിൽ
Nov 9, 2023 09:59 PM | By Kavya N

കുറ്റ്യാടി: (nadapuramnews.com)  22000 സ്‌ക്വയർ ഫീറ്റിൽ നെസ്റ്റോ ഈസിയുടെ വിശാലമായ ഔട്ട്ലെറ്റ് ആണ് കക്കട്ടിലിന്റെ ഹൃദയഭാഗത്ത് പ്രവർത്തനമാരംഭിച്ചു . കക്കട്ടിലും പരിസര പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് വൈവിധ്യവും ഗുണമേന്മയുള്ളതുമായ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

മികച്ച ഓഫറുകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവവും നെസ്റ്റോയെ വേറിട്ടതാക്കുന്നു. ദൈനംദിന അവശ്യവസ്തുക്കൾ, ഫാം ഫ്രഷ് പച്ചക്കറികൾ, ഫ്രൂട്ടുകൾ, ബേക്കറി ഐറ്റംസ്, മത്സ്യം, മാംസം, കോസ്മെറ്റിക്സ്, വീട്ടുപകരണങ്ങൾ തുടങ്ങി എല്ലാം ഒരു കുടക്കീഴിയിൽ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സുഖമായി ഷോപ്പിംഗ് നടത്താനും ആവശ്യമുള്ളത് എളുപ്പത്തിൽ കണ്ടെത്താനും കഴിയുമെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള വിശാലമായ ഷോപ്പിംഗ് സ്‌പേസാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

കൂടാതെ, വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്. എല്ലാ സന്ദർശകർക്കും തടസ്സരഹിതവും മനോഹരവുമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന തരത്തിലാണ് സ്റ്റോർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരിചയ സമ്പന്നരായ ജീവനക്കാർ എല്ലായ്പ്പോഴും ഉപഭോക്താക്കളെ സഹായിക്കാൻ തയ്യാറായുണ്ട്. നെസ്റ്റോ മാനേജിങ് ഡയറക്ടർ കെ.പി ജമാൽ, കെ മാൾ പ്രോപ്പ്രൈറ്റർ കണ്ടോത്ത് കുമാരൻ എന്നിവർ ചേർന്ന് ഔട്ട്ലെറ്റ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

നെസ്റ്റോ ഡയറക്ടർമാരായ ആസിഫ് കെ.പി, മുനീർ പാലൊള്ളതിൽ തുടങ്ങിയവരും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഉദ്‌ഘാടനത്തോടനുബന്ധിച്ച് നെസ്റ്റോ ഈസി ഔട്ട്‌ലെറ്റ് അതിന്റെ ഉപഭോക്താക്കൾക്ക് തകർപ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച ഗുണനിലവാരവും മറ്റെങ്ങുമില്ലാത്ത വിലക്കുറവുമാണ് നെസ്റ്റോ വാഗ്ദാനം ചെയ്യുന്നതെന്ന് ഓപ്പറേഷൻ മാനേജർ സൈനുദ്ധീൻ പറഞ്ഞു.

റീട്ടയ്ൽ ഷോപ്പിംഗ് രംഗത്ത് കെ മാളിലെ നെസ്റ്റോ ഈസി ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം കക്കട്ടിലിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുമെന്നും ഗ്രാമപ്രദേശത്തുള്ളവർക്ക് അന്താരാഷ്ട്ര നിലവിവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ നെസ്‌റ്റോക്ക് കഴിയുമെന്നും കെ മാൾ പ്രോപ്പറേറ്റർ കണ്ടോത്ത് കുമാരൻ വ്യക്തമാക്കി.

മലയാളികൾക്ക് പുതിയ ഷോപ്പിംഗ് അനുഭവം തീർത്ത നെസ്റ്റോ കക്കട്ടിലും അതിന്റെ പ്രൗഢിയോടെ മുന്നോട്ട് പോകുമെന്നും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുമെന്നും നെസ്റ്റോ ഇന്ത്യയുടെ ഫിനാൻസ് മാനേജർ കുഞ്ഞബ്ദുല്ല പറഞ്ഞു ഒരു ലക്ഷം സ്‌ക്വയർ ഫീറ്റിൽ സജ്ജമാക്കിയ കെ മാളിൽ നെസ്റ്റോയുടെ വരവ് വലിയ വിജയമാണെന്നും രണ്ട് മാസത്തിനുള്ളിൽ മാളിന്റെ പ്രവർത്തനം പൂർണമാകുമെന്നും ആർക്കിടെക്ട് റഫീഖ് ഡിസൈന അസോസിയേറ്റ് അറിയിച്ചു.

അവിശ്വസനീയമായ ഓഫറുകളും ഷോപ്പിംഗ് സാധ്യതകളുടെ അന്താരാഷ്ട്ര നിലവാരവും അനുഭവിച്ചറിയാൻ നാട്ടുകാർക്കിനി ഇനി കക്കട്ടിൽ കെ മാളിലുള്ള നെസ്റ്റോ ഈസി ഔട്ട്‌ലെറ്റ് സന്ദർശിക്കാം. ഓഫറുകൾ അറിയുന്നതിനായി 8089 781 555 എന്ന നമ്പറിൽ വാട്ട് സാപ്പ് ചെയ്യാവുന്നതാണ്.

Nesto Easy Launched: Shopping is now at Kakat

Next TV

Related Stories
സോഷ്യലിസ്റ്റുകളുടെ ഏകീകരണം ജനാധിപത്യ ചേരിക്ക് നേതൃത്വം നൽകും -മനയത്ത് ചന്ദ്രൻ

May 11, 2025 09:57 PM

സോഷ്യലിസ്റ്റുകളുടെ ഏകീകരണം ജനാധിപത്യ ചേരിക്ക് നേതൃത്വം നൽകും -മനയത്ത് ചന്ദ്രൻ

ആർ ജെ ഡി തുരുത്തി മേഖല കമ്മറ്റി ഓഫീസ് ജെ.പി മന്ദിരം...

Read More >>
നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം

May 11, 2025 05:21 PM

നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം

നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം...

Read More >>
ലഹരിക്കെതിരെ മുന്നോട്ട്; ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും ശ്രദ്ധേയമായി

May 11, 2025 04:42 PM

ലഹരിക്കെതിരെ മുന്നോട്ട്; ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും ശ്രദ്ധേയമായി

ലഹരിക്കെതിരെ ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും...

Read More >>
പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 03:05 PM

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
Top Stories