വളയം : (nadapuramnews.com) വളയം ഗ്രാമപഞ്ചായത്ത് സി ഡി എസ് തിരികെ സ്കൂൾ ക്യാമ്പയിൻ സമാപിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി ടി നിഷ അധ്യക്ഷത വഹിച്ചു.
ഒപ്പം സി ഡി എസ് ചെയർപേഴ്സൺ ലിജിബ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വിനോദൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.സുമതി,
വാർഡ് മെമ്പർമാരായ എം ദേവി, കെ കെ വിജേഷ്, കെ ടി ഷബിന, റിസോഴ്സ് പേർസൺ അംഗങ്ങൾ, സി ഡി എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ കോർഡിനേറ്റർ അർച്ചന എന്നിവർ പങ്കെടുത്തു.
#Valayam #GramPanchayath #CDS #concluded #back #school #campaign