വാണിമേൽ: (nadapuramnews.in) വിലങ്ങാട് വയനാട് ചുരമില്ലാ റോഡ് വീണ്ടും ചർച്ചയായിരിക്കെ ഈ ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.

വിലങ്ങാട് പാരിസ് ഹാളിൽ നടന്ന പ്രദേശ വാസികളുടെ കൂട്ടായ്മയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരും സാമൂഹിക പ്രവർത്തകരുമായ നിരവധി പേർ പങ്കാളികളായി.
ബിജു മാത്യു കൊടി മരത്ത് മൂട്ടിൽ, ഫാദർ ബെന്നി കാരക്കാട്ടിൽ, അൽഫോൻസ റോബിൻ, ഷാജു പ്ലാക്കൽ, തോമസ് മാത്യു, ടി പി പവിത്രൻ, കെ പി രാജീവൻ, ഔസേപ്പച്ചൻ മണിമല, ജോണി മൂലക്കുന്നേൽ, ജലീൽ ചാലക്കണ്ടി, രാജു അലക്സ്, അമ്പലക്കണ്ടി അബ്ദുറഹ്മാൻ, എം എ വാണിമേൽ, അനീഷ് എം പി എന്നിവർ സദസ്സിനെ അഭിസംബോധനം ചെയ്തു സംസാരിച്ചു.
റോഡ് യാഥാർഥ്യമാക്കാൻ ഈ ആവശ്യവുമായി എല്ലാ അധികാര കേന്ദ്രങ്ങളെയും സമീപിക്കാനും കല്ലാച്ചിയിൽ നടക്കുന്ന നവ കേരള സദസ്സിൽ വെച്ചു മന്ത്രിമാർക്ക് നിവേദനം നല്കാനും കൂട്ടായ്മയിൽ തീരുമാനമായി.
#navakeralasadass #reach #Locals #unite #Vilangad #Wayanad #Road