ഇരിങ്ങണ്ണൂർ: (nadapuramnews.in) ഇരിങ്ങണ്ണൂർ പടിഞ്ഞാറെ പുനത്തിൽ കുടുംബ സംഗമവും ശാക്തേയ ഭഗവതി പ്രതിഷ്ഠയും നടത്തി. എടച്ചേരി കളിയാംവെള്ളി ക്ഷേത്രം ശാന്തി ഉണ്ണി മൂസദിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

കുടുംബ സംഗമ വേദിയിൽ കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ പൊന്നാടയണിച്ച് ആദരിച്ചു. ചാത്തു തിരുവള്ളൂർ, കെ. ബാലൻ, പി.പി.ശ്രീധരൻ , വിനോദൻ എന്നിവർ നേതൃത്വം നൽകി. കുടുംബങ്ങളും നാട്ടുകാരുമടക്കം 500 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
#Familyreunion #Shaktheya #Prathishta #performed