നാദാപുരം: (nadapuramnews.in) നാദാപുരം നിയോജക മണ്ഡലം നവകേരള സദസ്സിൻ്റെ ഭാഗമായി കല്ലാച്ചിയിൽ സാംസ്കാരിക സായാഹനം സംഘടിപ്പിച്ചു. നാദാപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചലചിത്ര നടി ഗായത്രി പരിപാടി ഉദ്ഘാടനം ചെയ്തു.

കവി എ കെ പീതാംബരൻ അധ്യക്ഷനായി. ഡോ എം ജെ ശ്രീചിത്രൻ മുഖ്യപ്രഭാഷണം നടത്തി. പി പി ചാത്തു, എ എം റഷീദ്, കെ സലീന, ഫസൽ നാദാപുരം, സജിത്ത് കുമാർ പൊയിലു പമ്പത്ത് വിനീത മാമ്പിലാട് , സി എച്ച് ബാലകൃഷ്ണൻ, എം കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
ഫുഡ് സേഫ്റ്റി കമ്മീഷണർ ജോസഫ് കുര്യക്കോസ് സ്വാഗതവും നാദാപുരം പഞ്ചായത്ത് സെക്രട്ടറി എൻ ശാമില നന്ദിയും പറഞ്ഞു.
#cultural #evening #Kallachi #part #navakeralasadass