#Volleyball | ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് വളയത്ത്

#Volleyball | ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് വളയത്ത്
Nov 20, 2023 10:49 PM | By MITHRA K P

വളയം: (nadapuramnews.in) കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മറ്റിയും വളയം ഗ്രാമപഞ്ചായത്ത് വിഷൻ വളയവും സംയുക്തമായി സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 25,26(ശനി,ഞായർ)തിയ്യതികളിലായി വളയം ഗവ:ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

ജില്ലയിലെ 42 ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ശനി,ഞായർ ദിവസങ്ങളിലായി രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെയായി രണ്ടു കോർട്ടുകളിലായാണ് മത്സരങ്ങൾ നടക്കുക.

തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നാണ് തിരഞ്ഞെടുക്കുക. ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗം വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു.

വളയം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ കെ.വിനോദൻ,എം.കെ.അശോകൻ മാസ്റ്റർ,വളയം ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ മനോജ്‌കുമാർ,വിഷൻ വളയം കായികവിഭാഗം കൺവീനർ പി.പി.ഷൈജു എന്നിവർ സംസാരിച്ചു.

സംഘാടക സമിതിയുടെ രക്ഷധികാരികയി വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി.പ്രദീഷ്,വളയം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപാൾ മനോജ്‌കുമാർ എന്നിവരെയും ഭാരവാഹികളായി കെ.വിനോദൻ( ചെയർമാൻ)പി.പി ഷൈജു( കൺവീനർ)സി.ബാലൻ(ട്രഷറർ.എന്നിവരെയും സി.വി കുഞ്ഞബ്ദുള്ള,എൻ.പി.പ്രേമൻ,നസീർ വളയം,നംഷീദ് ചെറുമോത്ത് എന്നിവരെ ഉപഭാരവാഹികളായും തിരഞ്ഞെടുത്തു.

#District #SubJunior #Volleyball #Championship #valayam

Next TV

Related Stories
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

May 8, 2025 01:44 PM

പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ്...

Read More >>
Top Stories










News Roundup