തൂണേരി: (nadapuramnews.in) തൂണേരി പഞ്ചായത്ത് കോടഞ്ചേരി ശാഖ വനിത ലീഗ് ടീ ഗാല ഫണ്ട് സമാഹരണോദ്ഘാടനം നടന്നു. പഞ്ചായത്ത് ട്രഷറർ കെ എം അബൂബക്കർ ഹാജിയിൽ നിന്നും ശാഖ വനിത ലീഗ് പ്രസിന്ധന്റ് എം പി റസീന ഫണ്ട് ഏറ്റുവാങ്ങി.

മുസ്ലിം ലീഗിന്റെയും വനിത ലീഗിന്റെയും നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. പി കെ സി ഹമീദ്, പി ഉമ്മർ, പാലേരി അബൂബക്കർ ഹാജി, കെ വി അമ്മദ് ഹാജി, കെ കെ അമ്മദ് ഹാജി, നസീറ പി, ഫാത്തിമ അബൂബക്കർ പി കെ, സാജിദ കൊച്ചേന്റവിട, ആയിഷ പി കെ സി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
#Inauguration #Thuneri #Panchayath #Kodanchery #Branch #WomenLeague #FundCollection