തൂണേരി : (nadapuramnews.com) അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സിഐടിയു) നാദാപുരം ഏരിയാ കമ്മിറ്റി തൂണേരി ഐസി ഡിഎസ് ഓഫീസിനുമുമ്പിൽ ധർണ നടത്തി.

അങ്കണവാടികൾ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, പോഷൺ ട്രാക്കറിലെ അപാകത പരിഹരിക്കുക,ഗുണനിലവാരമുള്ള ലാപ്ടോപ്പ് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ നടത്തിയത് .
പരിപാടി സി ഐടിയു ഏരിയാ കമ്മിറ്റി അംഗം സി കെ അരവിന്ദാക്ഷൻ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് പി കെ രജീല അധ്യക്ഷത വഹിച്ചു . ഏരിയാ സെക്ര ട്ടറി കെ പി ലളിത, ജില്ലാ വൈസ് പ്രസിഡൻ്റ് പി എം ഗീത, ജില്ലാ കമ്മിറ്റി അംഗം കെ പി വത്സല, വി കെ ബീന എന്നിവർ സംസാരിച്ചു.
#AnganwadiWorkers #Helpers #Association #staged #dharna #Thooneri