നാദാപുരം: (nadapuramnews.com) നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്‌കൂൾ ജേതാക്കളായി . സംസ്കൃ തോത്സവത്തിലും ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്‌കൂളാണ് ഒന്നാമതായിരിക്കുന്നത്. എൽപി വിഭാഗം ഒന്നാം സ്ഥാനം നാദാപുരം സിസി യുപി സ്കൂളും യുപി വിഭാഗം ഒന്നാംസ്ഥാനം നാദാപുരം ഗവ. യുപി സ്കൂളും കരസ്ഥമാക്കുകയും ചെയ്തു .

അറബിക് കലോത്സവത്തിൽ വളയം ഗവ. ഹയർ സെക്ക ൻഡറി സ്‌കൂൾ ഒന്നാം സ്ഥാനം നേടി. നാദാപുരം ഉപജില്ലാ കലോത്സവത്തിൽ ജേതാക്കളായ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ടീം നേടി. കെ മുരളീധരൻ എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതിലക്ഷ്മി അധ്യക്ഷയായി.
#subdistrict #SchoolArtFestival #Iringanur #HigherSecondarySchool #won