നാദാപുരം : (nadapuramnews.com) ഗ്രാമ പഞ്ചാത്തിലെ ശുചീകരണ ഉദ്യോഗസ്ഥർക്ക് ചുമതലയില്ലാത്ത പൊതു ഇടങ്ങൾ എല്ലാ ഞായറാഴ്ചയും ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ശുചീകരിക്കുന്ന പദ്ധതിക്ക് നാളെ തുടക്കമാകും. ചേലക്കാട് , പയന്തോങ്ങ്, കുമ്മങ്കോട് , തെരുവൻപറമ്പ്, പേരോട് , നാദാപുരം, പൂച്ചാക്കൂൽ റോഡ് , കക്കംവെള്ളി എന്നീ പ്രദേശങ്ങളാണ് എല്ലാ ഞായറാഴ്ചയും ശുചിയാക്കുക.
വലിച്ചെറിയൽ മുക്ത നാദാപുരം ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ വശ്യമായ തുക വാർഷിക പദ്ധതിയിലുൾപ്പെടുത്തി നീകിവെച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അറിയിച്ചു.
ഹരിത കർമ്മ സേന കൺസോർ ഷ്യത്തിനാണ് ശുചീകരണ ചുമതല. ടൗൺ ശുചീകരണം കാര്യക്ഷമമക്കാനായി വ്യാപാരികളുടെ നേതൃത്വത്തിൽ ക്ലസ്റ്ററുകൾ രൂപീകരിച്ചിട്ടുണ്ട്. വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും സഹകരണത്തോടെ എല്ലാ വ്യാപാര സ്ഥലങ്ങളും മാലിന്യമുക്തമാക്കാൻ കഴിയും.
#project #cleaning #public #spaces #HarithakarmaSena #start #tomorrow