#camp | കേരളോത്സവ നഗരിയിൽ രക്ത ഗ്രൂപ്പ് ബി.പി പരിശോധന ക്യാമ്പ് നടത്തി

 #camp  |   കേരളോത്സവ നഗരിയിൽ രക്ത ഗ്രൂപ്പ് ബി.പി പരിശോധന ക്യാമ്പ് നടത്തി
Dec 3, 2023 04:23 PM | By Kavya N

പുറമേരി : (nadapuramnews.com)  പുറമേരി കടത്തനാട്ട് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ കേരള യുവജന ക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും നടത്തുന്ന ജില്ലാ കേരളോത്സവ മത്സര നഗരിയിൽ സൗജന്യ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും, ബി.പി പരിശോധനയും ഡാറ്റ കലക്ഷനും ശ്രദ്ധേയമായി.

ആയിര കണക്കിന് കലാപ്രതിഭകൾ പങ്കെടുക്കുന്ന കലോത്സവ നഗരിയിൽ നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലും ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാനത്തിന് താല്പര്യമുള്ളവർക്ക് പേര് കൊടുത്ത് ഡയരക്ടറിയിൽ ഉൾപ്പെടാനും അവസരമൊരുക്കി.ജില്ലാ പഞ്ചായത്തംഗം കെ.കെ സുരേഷ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ബി.ഡി. കെ വടകര രക്ഷാധികാരി വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജ്യോതിലക്ഷ്മി,ബിന്ദു പുതിയോട്ടിൽ, മഠത്തിൽ ഷംസു , യുവജനക്ഷേമ ബോർഡ് കോർഡിനേറ്റർ വിനോദ് പൃഥിയിൽ,

പത്രപ്രവർത്തക അസോസിയേഷൻ താലൂക്ക് പ്രസിഡണ്ട് എം.കെ അഷറഫ്, അഭിജിത്ത് കോറോത്ത്, യദുകൃഷ്ണ.എ, അബ്റാർ, നിതിൻ, സനൂപ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.ബി.ഡി.കെ കോർഡിനേറ്റർ സി. നാസർ സ്വാഗതവും ന്യൂക്ലിയസ് ലാബ് കോർഡിനേറ്റർ അശ്വിൻ നന്ദിയും പറഞ്ഞു. സ്നേഹ, ബിജിന , അനസൂര്യ എന്നിവർ ബി.പി പരിശോധനക്കും രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പിനും നേതൃത്വം നൽകി.

#conducted #bloodgroup #BPtesting #camp #Keralotsavacity

Next TV

Related Stories
#Renovation  | ബസ് സ്റ്റോപ്പ് പൊളിച്ച് നീക്കി; കല്ലാച്ചി ടൗൺ നവീകരണം ഊർജിതമായി

Dec 26, 2024 03:56 PM

#Renovation | ബസ് സ്റ്റോപ്പ് പൊളിച്ച് നീക്കി; കല്ലാച്ചി ടൗൺ നവീകരണം ഊർജിതമായി

വീതി കൂട്ടുന്ന ഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയ ശേഷം കെട്ടിടഭാഗം ബലപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് പ്രത്യേക അനുമതി...

Read More >>
#honeybeeattack | തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Dec 26, 2024 02:05 PM

#honeybeeattack | തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

രാവിലെ പുളിഞ്ഞോളി പറമ്പിൽ നിന്ന് പുല്ല് പറിക്കുന്നതിനിടെയാണ് തേനീച്ച...

Read More >>
#mtvasudevannair | ഉദ്ഘാടനം മാറ്റിവച്ചു; ഇന്നത്തെ കുമ്മങ്കോട് പൈക്കാട്ട് അംഗൻവാടിക്കുവേണ്ടി നിർമ്മിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനം മാറ്റി

Dec 26, 2024 01:26 PM

#mtvasudevannair | ഉദ്ഘാടനം മാറ്റിവച്ചു; ഇന്നത്തെ കുമ്മങ്കോട് പൈക്കാട്ട് അംഗൻവാടിക്കുവേണ്ടി നിർമ്മിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനം മാറ്റി

ഇതോടനുബന്ധിച്ച് വൈകിട്ട് മൂന്നു മണിക്ക് നടത്താനിരുന്ന മറ്റ് പരിപാടികളും മാറ്റി വച്ചതായും പുതിയ മാറ്റിയ തിയ്യതി പിന്നിട് അറിയിക്കുമെന്നും...

Read More >>
#edacherypolicestation | എടച്ചേരി പോലീസ് സ്റ്റേഷനിലേക്ക് ഫർണിച്ചറുകൾ സമ്മാനിച്ച് ഓർക്കാട്ടേരി റോട്ടറി ക്ലബ്ബ്

Dec 26, 2024 10:38 AM

#edacherypolicestation | എടച്ചേരി പോലീസ് സ്റ്റേഷനിലേക്ക് ഫർണിച്ചറുകൾ സമ്മാനിച്ച് ഓർക്കാട്ടേരി റോട്ടറി ക്ലബ്ബ്

സ്റ്റേഷനിൽ നടന്ന ചടങ്ങിൽ റോട്ടറി പ്രസിഡന്ററ് മനോജ് നാച്ചുറൽ കൈമാറിയ ഫർണിച്ചറുകൾ സർക്കിൾ ഇൻസ്പെക്‌ടർ ധനഞ്ജയദാസ്...

Read More >>
Top Stories

News Roundup

Entertainment News