നാദാപുരം: (nadapuramnews.com) ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് എസ് വൈ എസ് നാദാപുരം സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്കഫോൽഡ് ശ്രദ്ധേയമായി. പാറക്കടവ് ദാറുൽ ഹുദാ കാമ്പസിൽ നടന്ന പരിപാടി ജനറൽ സിക്രട്ടറി റിയാസ് ടി.കെ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ ക്ലാസിന് നേതൃത്വം നൽകി.
സമൂഹത്തിൽ അരിക് വൽക്കരിച്ചു പോകുന്ന ഭിന്നശേഷിയിൽ പെട്ടവരെ ഉയർത്തിക്കൊണ്ടു വരുന്നതിന് ആവശ്യമായ തുടർ പദ്ധതികളുമായാണ് സ്കഫോഡ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. നാദാപുരം സോൺ പരിധിയിലെ വിവിധ സർക്കിളികളിൽ നിന്നുള്ള ഭിന്നശേഷി ഉള്ളവരാണ് പരിപാടിയിൽ എത്തിച്ചേർന്നത്. നേതാക്കളായ നിസാർ ഫാളിലി താനക്കോട്ടൂർ, അബ്ദുൽ സലാം കുമ്മോളി എന്നിവർ സംബന്ധിച്ചു.
#S. Y. S. #heterogeneity #confluence #scaffold #memmorable