നാദാപുരം: (nadapuramnews.com) നാദാപുരം ന്യൂക്ലിയസ് ഹെൽത്ത് കെയറിന് പുതുതായി നിർമ്മിച്ച കെട്ടിടം പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അത്യാധുനിക സംവിധാനങ്ങളോടെയാണ് ഹോസ്പിറ്റലിന് പുതിയ കെട്ടിടം പണികഴിപ്പിച്ചത്.
ഉദ്ഘാടന ചടങ്ങിൽ ന്യൂക്ലിയസ് ചെയർമാൻ ഡോക്ടർ പി.പി സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. നവീകരിച്ച ഫാർമസിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലിയും, സ്കാനിങ് സെന്റർ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജയും നിർവഹിച്ചു.
പേരോട് അബ്ദുറഹ്മാൻ സഖാഫി,മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, സി. കെ സുബൈർ, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ മുഹമ്മദ് ബംഗളത്ത്, വി പി കുഞ്ഞികൃഷ്ണൻ, സിപി ചാത്തു ,സി.എച്ച് മോഹനൻ,മോഹനൻ പാറക്കടവ്,ആവോലം രാധാകൃഷ്ണൻ, കെ. ജി ലത്തീഫ്, കെ.ടി.കെ ചന്ദ്രൻ, ന്യൂക്ലിയസ് ജനറൽ മാനേജർ ടി നദീർ,ഡോക്ടർ പി.എം മൻസൂർ തുടങ്ങിയവർ സംസാരിച്ചു.
മികച്ച ചികിത്സതേടി കോഴിക്കോട്ടേക്ക് പോയിരുന്ന ഒരു ജനതയ്ക്ക് സ്പെഷ്യാലിറ്റി,സൂപ്പർ സ്പെഷ്വാലിറ്റി ഡോക്ടർമാരുടെ നീണ്ട നിര ഒരുക്കി നൂക്ലിയസ്സ് ഹോസ്പിറ്റൽ നാദാപുരം നാദാപുരത്തിന്റെ സ്വന്തം ഹോസ്പിറ്റലായി മാറി.
ചരിത്രമുഹൂർത്തത്തിലെ സ്നേഹ സാന്നിദ്ധ്യത്തിനും പ്രാർത്ഥനകൾക്കും എല്ലാ നല്ലവരായ ജനങ്ങൾക്കും നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നുള്ള പ്രവർത്തനങ്ങളിൽ സഹകരണവും പ്രതീക്ഷിക്കുന്നുവെന്ന് മാനേജ്‍മെന്റ് അറിയിച്ചു .
#More #power #care #building #inaugurated #NucliousHospital