---
title: "#NationalSeminar | നാഷണൽ സെമിനാർ; നാദാപുരം ഗവ. കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് സെമിനാർ 11 മുതൽ "
english_title: "#NationalSeminar #Nadapuram #GovtCollege #English #Department #Seminar "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/168204/nationalseminar-nadapuram-govtcollege-english-department-seminar"
published_at: "2023-12-10T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6575535be9a3c_seminar.jpg"
keywords: []
---

# #NationalSeminar | നാഷണൽ സെമിനാർ; നാദാപുരം ഗവ. കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് സെമിനാർ 11 മുതൽ 

> **Lead Summary:** > **നാദാപുരം: [** ഗവ. കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന നാഷണൽ സെമിനാർ 11, 12 തീയ്യതികളിൽ നടക്കും . "നാവിഗേറ്റിംഗ് ദ ബ്ലൂ: എക്സ്പ്ലോറിംഗ് ദ ഡപ്ത്ത് ഇൻ ബ്ലൂ ഹ്യൂമാനിറ്റീസ്" എന്ന വിഷയത്തിലാണ് നാഷണൽ സെമിനാർ സംഘടിപ്പിക്കുന്നത്.

## Article Content

> **നാദാപുരം: [** ഗവ. കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന നാഷണൽ സെമിനാർ 11, 12 തീയ്യതികളിൽ നടക്കും . "നാവിഗേറ്റിംഗ് ദ ബ്ലൂ: എക്സ്പ്ലോറിംഗ് ദ ഡപ്ത്ത് ഇൻ ബ്ലൂ ഹ്യൂമാനിറ്റീസ്" എന്ന വിഷയത്തിലാണ് നാഷണൽ സെമിനാർ സംഘടിപ്പിക്കുന്നത്.

കോളേജ് വിദ്യാഭ്യാസ വിഭാഗം മുൻ അഡീഷണൽ ഡയരക്റ്റർ ഡോ. എം ജോതിരാജ് സെമിനാർ ഉദ്ഘാടനം നിർവഹിക്കും.

കേരള സെൻട്രൽ യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. എ.വി സിജിൻ , മടപ്പള്ളി ഗവ. കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും നിരൂപകനും കവിയുമായ സജയ് കെ.വി, ഫോക്ലോറിസ്റ്റും കവിയുമായ ഡോ. സോമൻ കടലൂർ, തലശ്ശേരി ബ്രണ്ണൻ കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അനിലേഷ് , ടി.ടി, സി.കെ.ജി എം കോളേജ് പേരാമ്പ്ര ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രഫസർ തുലസീദാസ് ബി, കാസർഗോഡ് ഗവ. കോളേജ് ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസർ മീന ശങ്കർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/168204/nationalseminar-nadapuram-govtcollege-english-department-seminar)