നാദാപുരം: (nadapuramnews.in) സൗഹ്യദത്തിന്റെ വർണ്ണ വൈഭവങ്ങൾ, സ്നേഹത്തിന്റെ നാദ സ്വരങ്ങൾ, ഉണർത്തു പാട്ടിന്റെ ദൃശ്യ മനോഹാരിത, ഇന്നത്തെ സായാഹ്നം ഒറ്റനൂലിൽ കോർത്ത വണ്ണമുത്തുകളെ പോലെ മനോഹരമായിരുന്നു നാദാപുരത്ത്. സർവ്വ കക്ഷി സാംസ്ക്കാരിക ഘോഷയാത്ര വരുന്നാളിലെ ഉത്സവത്തിന്റെ കേളി കൊട്ടായി.

നാദാപുരം ഫെസ്റ്റിന്റെ തുടക്കം കുറിച്ചാണ് നാദാപുരത്ത് നിന്ന് കല്ലാച്ചിയിലെ സമൂഹത്തിന്റെ നാനാ തുറകളിലുള്ള നൂറുകണക്കിനാളുകൾ അണിനിരന്ന ഘോഷയാത്ര നടന്നത്.
നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന നാദാപുരം ഫെസ്റ്റിന് തുടക്കം കുറിച്ച് നടന്ന സാംസ്കാരിക ഘോഷയാത്ര നാടിന്റെ ഐക്യത്തിന്റെ സന്ദേശമായി.
നാദാപുരം റസ്റ്റ് ഹൗസ് പരിസരത്തുനിന്ന് തുടങ്ങിയ ഘോഷയാത്രക്ക് വാദ്യമേളങ്ങളും മുത്തുക്കുടകളും നിശ്ചലദൃശ്യങ്ങളും അകമ്പടി സേവിച്ചു. കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അംഗൻവാടി വർക്കർമാർ, വിദ്യാർത്ഥികൾ തുടങ്ങി നൂറുകണക്കിനാളുകളാണ് ഘോഷയാത്രയിൽ അണി നിരന്നത്.
നാദാപുരം ടൗൺ, കസ്തൂരികുളം വഴി കല്ലാച്ചി എസ്ബിഐ പരിസരത്ത് സമാപിച്ചു. ഇ കെ വിജയൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദ് അലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്വാഗതസംഘം ഭാരവാഹികളായ വി പി കുഞ്ഞി കൃഷ്ണൻ അഡ്വ. കെ എം രഘുനാഥ്, കെ.പി കുമാരൻ മാസ്റ്റർ, സിവിഎം നജ്മ ,ബംഗ്ലാത്ത് മുഹമ്മദ്, സി എച്ച് മോഹനൻ,രജീന്ദ്രൻ കപ്പള്ളി, സി കെ നാസർ, എം സി സുബൈർ, ജനിത ഫിർദൗസ്, എം പി സൂപ്പി, നിസാർ ഇടത്തിൽ കെ പി കുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.
#Varna #Nada #Puram #cultural #procession #Nadapuram