നാദാപുരം: (nadapuramnews.com) ബാങ്കിലെത്തിയ വിദ്യാർത്ഥിനിയെ മൊബൈലിൽ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച ബാങ്ക് ജീവനക്കാരന്‍ റിമാൻഡിൽ. നാദാപുരം ഈയ്യങ്കോട് സ്വദേശി നടുക്കണ്ടിയില്‍ ദീപക് സുരേഷ് (35) ആണ് റിമാൻഡിലായത്. നാദാപുരം പാറക്കടവിലെ ബാങ്ക് ജീവനക്കാരനാണ് ഇയാള്‍.
സഹപാഠിക്കൊപ്പം ബാങ്കിലെത്തിയപ്പോള്‍ പ്രതി മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചെന്നാണ് വിദ്യാർത്ഥിയുടെ പരാതി. ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസിൽ കീഴടങ്ങുകയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.
#incident #student #who #came #Parakkadavbank #shown #obscene #video #Employee #remanded