എടച്ചേരി : (nadapuramnews.com) എടച്ചേരി ശ്രീ കാക്കന്നൂർ ക്ഷേത്രം തിറമഹോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 3വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 29ന് 7 മണിക്ക് പ്രാദേശിക കലാപരിപാടികൾ നടക്കും. 30ന് വൈകുന്നേരം 7 മുതൽ സംഗീതാർച്ചന 8 മണിക്ക് ശ്രീപാദം നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന ഫ്യൂഷൻ നൈറ്റ് 9.30 ന് വനിതകളുടെ കലാപരിപാടികൾ നടക്കും. ജനുവരി 31ന് രാവിലെ 9 മണിക്ക് കലവറ നിറയ്ക്കൽ വൈകുന്നേരം 7 മണിക്ക് സമ്മാനദാനം , സംസ്ഥാന കലോത്സവ ജേതാക്കൾക്ക് അനുമോദനം 7 30ന് പ്രഭാഷണം .
യു.കെ രാഘവൻ മാസ്റ്റർ പൂക്കാട് നടത്തും. 8:30ന് സംസ്ഥാന കലോത്സവത്തിൽ ഓട്ടൻ തുള്ളലിൽ എ ഗ്രേഡ് നേടിയ സിഹ ബിഎസിന്റെ ഓട്ടൻതുള്ളൽ. 9 മണിക്ക് മെഗാ ഷോ ഫെബ്രുവരി ഒന്നിന് രാവിലെ 9 മണിക്ക് കൊടിയേറ്റം വൈകുന്നേരം നട്ടതിറ വെള്ളാട്ടങ്ങൾ ഫെബ്രുവരി രണ്ടിന് വാൾ വരവ് കുരുത്തോല വരവ് ഇളനീർ വരവുകൾ വൈകു. 4 മണിക്ക് എഴുന്നള്ളത്ത് 7 മണിക്ക് ശ്രീ കൊയമ്പറ്റ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന പൂക്കലശം വരവ് ശേഷം വിവിധ തിറകൾ ഫെബ്രുവരി 3 ന് വിവിധ തിറകൾ അന്നദാനം ഗുരുതിയും തർപ്പണവും നടക്കും. വാർത്ത സമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എ.പി ബാലൻ, ഭരണ സമിതി അംഗങ്ങളായ രാജു പുനത്തിക്കണ്ടി, എം.സി നാണു, ഒ.പി. പ്രവീൺ എന്നിവർ പങ്കെടുത്തു.
#Edachery #Sreei #Kakannoor #Temple #Thiramhotsavam #start #29th