എടച്ചേരി : (nadapuramnews.com) എടച്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.പത്മിനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മിനിമോൾ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ കെ.ടി. കെ രാധ അദ്ധ്യക്ഷത വഹിച്ചു.
ഡോ.ഭവ്യ ക്ലാസ്സ് എടുത്തു. ജെ.എച്ച്.ഐ മിനിമോൾ, വാർഡ് മെമ്പർമാരായ സുജാത, നിഷ, ഷെരീഫ, രഹന, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു എന്നിവർ സംസാരിച്ചു. ഒപ്പം ആശാവർക്കർമാർ, അംഗൻവാടി ജീവനക്കാർ, സി.ഡി.എസ് മെമ്പർ മാർ, എ.ഡി.എസ് മെമ്പർ മാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു
#Edachery #GramPanchayath #distributed #menstrualcups