പാറക്കടവ്: (nadapuramnews.com) നവീകരിച്ച ചെക്ക്യാട് വാഴയിൽ പീടികയിൽ മുബാറക് മസ്ജിദിന്റെ ഉദ്ഘാടനവും മദനീയം ആത്മീയ മജ്ലിസും ഫെബ്രുവരി 29, മാർച്ച് 1 തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 29 ന് വൈകിട്ട് മുതൽ നടക്കുന്ന മദനീയം ആത്മീയ മജ്ലിസിന് അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകും.
മാർച്ച് ഒന്നിന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ സയ്യിദ് ഖലീൽ ബുഖാരി തങ്ങൾ മഗ്‌രിബ് നിസ്കാരത്തിന് നേതൃത്വം നൽകി നവീകരിച്ച പള്ളി വിശ്വാസികൾക്കായി തുറന്നു കൊടുക്കും. തുടർന്ന് പ്രശസ്ത ഗായകൻ മെഹ്ഫൂസ് റിഹാനും കൂട്ടരും ഒരുക്കുന്ന ഇശൽ വിരുന്നും ദഫ് പ്രോഗ്രാമും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
#Inauguration #Chekyadu #Masjid #Madaniyam #Spiritual #Majlis