തൂണേരി: (nadapuramnews.com) ചെറുവെള്ളൂർ എൽ പി സ്കൂൾ കുട്ടികൾക്കായി രണ്ടുദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കുട്ടികൾക്ക് ഒരു പുത്തൻ അനുഭവമായി മാറി. അഭിനയ കളരി, മാജിക് ഷോ ഗെയിമുകൾ,ക്യാമ്പ് ഫയർ യോഗ പരിശീലനം, ഫൺ വിത്ത്ഇംഗ്ലീഷ്, വരയും കുറിയും തുടങ്ങിയ ഏഴ് സെഷനുകളിലായി പ്രമുഖരായ ലിനീഷ് നരയംകുളം, ഫൻസീർ മാസ്റ്റർ,ധനേഷ് ചെരണ്ടത്തൂർ, ഒ.പി മുഹമ്മദ് മാസ്റ്റർ,രഘുനാഥ് തൂണേരി , സനീഷ് കിഴക്കയിൽ രഘുനാഥൻ മാസ്റ്റർ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
സമാപന സദസ്സ് തൂണേരി പഞ്ചായത്ത് പ്രസിഡണ്ട്സുധസത്യൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സൈബർ പ്രഭാഷകൻ രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി. മാനേജർ എംപി മൂസ ഹാജി പിടിഎ പ്രസിഡണ്ട് രജീഷ് എൻ.എം,മുൻ പ്രധാന അധ്യാപകർ ആയിരുന്ന കെ സുഷുമ ടീച്ചർ പി കെ ആശ ടീച്ചർ എം പി ടി എ പ്രസിഡണ്ട് സനൂപ പി കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർ സി.എച്ച് വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രധാന അ
#friendship #CheruvellurLP #Sahavasa #camp #organized