---
title: "#Obituary | എസ് എം റഫീഖ് അന്തരിച്ചു "
english_title: "#Sm rafeeq #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/188174/sm-rafeeq-Obituary"
published_at: "2024-02-29T00:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df844676932_Screenshot_2024-02-29-00-30-30-747_com.whatsapp.jpg"
keywords: []
---

# #Obituary | എസ് എം റഫീഖ് അന്തരിച്ചു 

> **Lead Summary:** നാദാപുരം : കുമ്മങ്കോട് വരിക്കോളിയിലെ മുസ്ലിം ലീഗിൻ്റെ സജീവ പ്രവർത്തകനും പ്രവാസിയുമായ എസ് എം റഫിഖ് അന്തരിച്ചു. അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു.

## Article Content

നാദാപുരം : കുമ്മങ്കോട് വരിക്കോളിയിലെ മുസ്ലിം ലീഗിൻ്റെ സജീവ പ്രവർത്തകനും പ്രവാസിയുമായ എസ് എം റഫിഖ് അന്തരിച്ചു. അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു.

വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ഖബറടക്കം വ്യാഴാഴ്ച്ച -ഇന്ന് - രാവിലെ 10 ന് നാദാപുരം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ .

മലയാളം ന്യൂസ് മുൻ പ്രാദേശിക ലേഖകനായിരുന്നു.എസ് എം പോക്കർ ഹാജിയുടെയും പാത്തൂട്ടി ഹജുമ്മയുടെയും മകനാണ്.

ഭാര്യ: സജീന. മക്കൾ: നിതാ ഫഹമ, മുഹമ്മദ് നഹിയാൻ, നജാഫഹമ. 

സഹോദരങ്ങൾ: 13 -ാംവാർഡ് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി എസ്. എം അഷ്‌റഫ് , നാസർ, സക്കീന ഹസീന, റസീന . മലയാള മനോരമ നാദാപുരം ലേഖകൻ ജമാൽ കല്ലാച്ചി സഹോദരി ഭർത്താവാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/188174/sm-rafeeq-Obituary)