നാദാപുരം : (nadapuramnews.com) കാപ്പ ചുമത്തി നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് നാട്ടിലെത്തി. തുടർന്ന് പൊലീസ് അറസ്റ്റുചെയ്തു. കുറിഞ്ഞാലിയോട് സ്വദേശി പനോളി ഫിറോസിനെയാണ് (32) എടച്ചേരി സി.ഐ. സുധീർ കല്ലന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ഒട്ടേറെ ക്രിമിനൽക്കേസിൽ പ്രതിയായതിനെത്തുടർന്ന് മാസങ്ങൾക്കുമുമ്പാണ് ഇയാളെ നാടുകടത്തിയത്. ഏപ്രിൽ ശിക്ഷ അവസാനിക്കാനിരിക്കെയാണ് പ്രതി വീട്ടിൽ തിരിച്ചെത്തിയത്. വിവരം അറിഞ്ഞ പൊലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു.
#Edachery #police #arrested #suspect #came #home #violating #Kappa