Mar 1, 2024 08:00 AM

വളയം: (nadapuramnews.in) പണിയെടുക്കുന്നവരുടെ ഉശിരിൻ്റെയും അഭിമാനത്തിൻ്റെയും പ്രതീകം, ചെങ്കൊടി പ്രസ്ഥാനത്തിൻ്റെ കമ്മ്യൂണിസ്റ്റ് പോരാളി ആലക്കൽ കുഞ്ഞിണ്ണൻ്റെ രക്തസാക്ഷിത്വത്തിന് ഇന്ന് അരനൂറ്റാണ്ട് തികയുന്നു. ജന്മി- മാടമ്പിമാരെ വിറപ്പിച്ച കുഞ്ഞികണ്ണനെ പ്രമാണിവർഗ്ഗം ചതിയിലൂടെ കൊലപ്പെടുത്തുകയായിരുന്നു.

1974 മാർച്ച് ഒന്നിന് കാവിലും പാറയിലെ തോട്ടക്കാട് മലമുളിൽ വെച്ചാണ് വെടിയേറ്റ് ആലക്കൽ കുഞ്ഞി കണ്ണനെ കൊലപ്പെടുത്തിയത്. സിപിഐ എം നേതൃത്വത്തിൽ രക്തസാക്ഷി അനുസ്മരണ പരിപാടികൾക്ക് തുടക്കമായി.

ഇന്ന് വളയം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചെങ്കൊടികൾ ഉയർത്തി പ്രഭാതഭേരികൾ നടത്തി. തുടർന്ന് വളയം മാരാങ്കണ്ടിയിലെ ആലക്കൽ സ്മാരകത്തിലെ സ്മൃതി കുടീരത്തിൽ പ്രകടനമായെത്തിയ പാർടി പ്രവർത്തകരും നേതാക്കളും പുഷ്പാർച്ചന നടത്തി.

വളയത്തെ കമ്മ്യൂണിസ്റ്റ് പോരാളി ഏരഞ്ഞാട്ട് അശോകൻ ശരീരിക അവശതകൾ കൂസാതെ പുഷ്പാർച്ചന നടത്താനെത്തിയത് ആവേശമായി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ അനുസ്മരണ സമിതി ചെയർമാൻ എ.കെ രവീന്ദ്രൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി.പി ചാത്തു സംസാരിച്ചു.

ഏരിയാ കമ്മറ്റി അംഗം കെ.പി പ്രദീഷ്, എൻപി കണ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എം.ദിവാകരൻ സ്വാഗതം പറഞ്ഞു. വൈകിട്ട് വളയത്തെ ചുകപ്പണിയിച്ച് ഉജ്ജ്വല പ്രകടനം നടക്കും. വിവിധ ബ്രാഞ്ചുകളിൽ നിന്ന് ബേൻ്റ് - വാദ്യമേള ഘോഷത്തോടെയാണ് പ്രകടനങ്ങൾ പുറപ്പെടുന്നത്.

താനിമുക്ക് കേന്ദ്രീകരിച്ച് ബഹുജന റാലി ആരംഭിക്കും. തുടർന്ന് വളയം കുറ്റിക്കാട്ടിൽ അനുസ്മരണ സമ്മേളനം നടത്തും. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, ജില്ലാസെക്രട്ടറി പി മോഹനൻ, ഏരിയാ സെക്രട്ടറി പി പി ചാത്തു തുടങ്ങിയവർ പങ്കെടുക്കും. പരിപാടിക്ക് സമാപനം കുറിച്ച് വള്ളുവനാട് കൃഷ്ണ കലാനിലയത്തിൻ്റെ നാട്ടറിവ് നാടൻ പാട്ട് സംഘം അവതരിപ്പിക്കുന്ന കരിങ്കാളി ഫോക് മെഗാ ഷോ നടക്കും.

#Half #century #memories #valayam #become #Red #Sea #today #memory #martyrs

Next TV

Top Stories