നാദാപുരം : (nadapuramnews.com) പൾസ് പോളിയോ ദിനത്തോടനുബന്ധിച്ച് നാദാപുരം ഗ്രാമ പഞ്ചായത്തിലെ ഇരുപത്തഞ്ച് കേന്ദ്രങ്ങളിൽ വെച്ച് പോളിയോ വാക്സിൻ നൽകി. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വയലിൽ അംഗൻ വാടിയിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി നിർവഹിച്ചു.
പഞ്ചായത്തിലെ 69 ഇതര സംസ്ഥാന കുട്ടികളടക്കം 4283 കുട്ടികൾക്ക് വാക്സിൻ നൽകാനുണ്ടായിരുന്നത്. 70 ഓളം വളണ്ടിയർമാർക്ക് പ്രത്യേക പരിശീലനവും 25 കേന്ദ്രങ്ങളിൽ ഒരുക്കങ്ങളും നടത്തി. ആകെ 25 ബൂത്തുകളും 2 മൊബൈൽ ബൂത്തുകളും തുള്ളി മരുന്ന് വിതരണത്തിന് വേണ്ടി സജ്ജീകരിച്ചു.
ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ എച്ച് ഐ ബാബു, ജെ പി എച്ച് എൻ വിസ്മയ കെ കെ നൗഫൽ ആശവർകർ സുമിഷ, അംഗൺവാടി ടീച്ചർ സജിനി , അയൽസഭ കൺവീനർ സിദ്ദിഖ് കുപ്പേരിയിൽ എന്നിവർ പങ്കെടുത്തു.ഇതര സംസ്ഥാന കുട്ടികളടക്കം 3247 കുട്ടികൾക്ക് വാക്സിൻ നൽകി
#Pulse #Polio #camp #conducted #twentyfive #centers #Nadapuram