നാദാപുരം : (nadapuramnews.com) വാണിമേൽ കാപ്പുമ്മലിലെ വടക്കയിൽ നിഷ മൂന്നരമാസമായി മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിലാണ്. അർദ്ധ ബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന നിഷയെ തലയിൽ ഒരു ശസ്ത്രക്രിയ കൂടി നടത്തിയാൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാൻ കഴിയുമെന്നാണ് ഡോക്ട്‌ടർമാർ പറയുന്നത്.
ചികിത്സയ്‌ക്കായി നിഷയുടെ കുടുംബത്തിന് ഇതിനകം 30 ലക്ഷത്തോളം രൂപ ചെലവായി. കൂലിപ്പണിക്കാരനായ ഭർത്താവും, ഡിഗ്രിക്കും, പ്ലസ്‌ടുവിനും പഠിക്കുന്ന രണ്ട് കുട്ടികളും അടങ്ങുന്നതാണ് നിഷയുടെ കുടുംബം. തുടർ ചികിത്സക്കായി പണം കണ്ടെത്താൻ കഴിയാതെ കുടുംബം ഇപ്പോൾ പ്രതിസന്ധിയിലായിരുക്കുയാണ്.
ഈ കുടുംബത്തിന് കൈത്താങ്ങാവാൻ നമുക്ക് കഴിയേണ്ടതുണ്ട്. ചികിത്സാ ധനസമാഹരണത്തിനായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ 1-ാം വാർഡ് മെമ്പർ ഫാത്തിമ, 2-ാം വാർഡ് മെമ്പർ റസാഖ്, ടി.പ്രദീപ് കുമാർ എന്നിവർ രക്ഷാധികാരികളായും, കുറ്റിയിൽ ഹമീദ് ചെയർമാനും ടി വി ആണ്ടിമാസ്റ്റർ കൺവീനനും കെ ബാലകൃഷ്‌ണൻ ഖജാൻജിയുമായി ജനകീയ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.
കേരള ഗ്രാമീൺ SB.Ac. No. 40227101109681, IFSC Code: KLGB 0040227
#holding #hands #Vanimel #village #prepare #hand #mercy #Nisha