നാദാപുരം : (nadapuramnews.com) തെരുവൻപറമ്പ് 110. കെ വി സ്റ്റേഷൻ പരിസരത്തു നിന്നാരംഭിച്ച് വാണിമേൽ റോഡിലെത്തിച്ചേരുന്ന ഇല്ലത്ത് താഴ തോട് നവീകരിച്ച് നടപ്പാത നിർമ്മിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് വികസനഫണ്ടും തൊഴിലുറപ്പ് പദ്ധതിയും പ്രധാൻ മന്ത്രി കൃഷി സിഞ്ചായ് യോജന പദ്ധതിയും സംയോജിപ്പിച്ചാണ് നവീകരണ പദ്ധതി നടപ്പാക്കുന്നത്.
ഒന്നാം ഘട്ടം പൂർത്തീകരിച്ചരിച്ചതിന്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷം വഹിച്ചു. എൻ കെ ജമാൽ ഹജി ഇ.കുഞ്ഞാലി കെ പി സുബൈർ ഒ കെ അബ്ദുല്ലഹാജി മടത്തിൽ അന്ത്രു പി കെ അഷ്‌റഫഫ് ശംസു പാച്ചാക്കൂൽ റിയാസ് ലൂളി ഇ ഹാരിസ് ഫൈസൽ ഇല്ലത്ത് പി വിചാത്തു തുടങ്ങിയവർ സംബന്ധിച്ചു
#Nadapuram #Panchayath #Project #Illath #building #valley #footpath