പാറക്കടവ് : (nadapuramnews.com) ഇടതുപക്ഷ ജനാധിപത്യ മുന്നണി വടകര പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി കെ.കെ ഷൈലജ ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചെക്യാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി. മുൻ എം.എൽ.എ കെ.കെ ലതിക കൺവൻഷൻ ഉദ്ഘാടനം ചെയ്തു. തയ്യിൽ ശ്രീധരൻ അധ്യക്ഷത വഹിച്ചു.
സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ സി.സുരേന്ദ്രൻ, ആർ. ജെ.ഡി മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, വി.കെ ഭാസ്കരൻ, കെ. കുമാരൻ എന്നിവർ പ്രസംഗിച്ചു. വി.കെ ഭാസ്കരൻ സെക്രട്ടറിയും ടി ശ്രീധരൻ പ്രസിഡണ്ടും സി.എച്ച് ഫൈസൽ ഖജാൻജിയുമായി 51 അംഗ തിരഞ്ഞെടുപ്പ് കമ്മറ്റിയും നിലവിൽ വന്നു. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് വത്സരാജ് മണലാട്ട് ഉദ്ഘാടനം ചെയ്തു.
#LeftFront #Chekyad #Panchayath #Convention #ShailajaTeacher's #Victory