പശുക്കടവ്: (nadapuramnews.com) പുലി ഭീതിയും കാട്ടാന ഭീതിയും , ഒരു ഭാഗത്ത് ഉരുൾപൊട്ടൽ എങ്ങനെ സമാധാനമായി ജീവിക്കും ഓരോ ദിവസവും ജീവൻ പണയം വെച്ചാണ് വീടിന് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസമാ സാർ . ഇവിടെ ഒരു വളർത്തുമൃഗത്തെ പുലി കൊണ്ടുപോയത് ജീവിക്കാൻ വഴിയിലാതെയായി സാർ, റിട്ടേർഡ് നേവി ഉദ്യോഗസ്ഥൻ മോഹനൻ പ്രഫുൽ കൃഷ്ണയോട് പറഞ്ഞു.

പ്രദേശത്തെ അമ്മമാർ പരാതിയുടെ ഒരു കുമ്പാരം തന്നെയാണ് സ്ഥാനാർത്ഥിയുടെ മുന്നിൽ വെച്ചത്. വന്യമൃഗങ്ങ പുറത്തിറങ്ങിയാൽ രണ്ട് ദിവസം ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി വാഗ്ദാനങ്ങളും ഉറപ്പും നൽകും ഇത് തുടങ്ങിയിട്ട് വർഷങ്ങളായി .
ഞങ്ങൾക്ക് ജീവിക്കാൻ വഴി കാണിക്കണം അതിൽ സഹായിക്കണമെന്നാണ് അമ്മമാരുടെ അഭ്യർത്ഥന. വന്യമൃഗ ശല്യത്തിൽ നിന്ന് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണുമെന്ന് സ്ഥാനാർത്ഥി പശു ക്കടവ് എക്കൽ നിവാസികൾക്ക് ഉറപ്പ് നൽകി.
#Untie #complaint #residents #Sir #Pashukadav #people #live #risking #lives