#shafiparambil| തീരദേശ യാത്ര;ഒപ്പമുണ്ടാകും, തീരദേശ വാസികൾക്ക് ഷാഫി പറമ്പിലിൻ്റെ ഉറപ്പ്

#shafiparambil| തീരദേശ യാത്ര;ഒപ്പമുണ്ടാകും, തീരദേശ വാസികൾക്ക് ഷാഫി പറമ്പിലിൻ്റെ ഉറപ്പ്
Apr 21, 2024 08:44 PM | By Aparna NV

 നാദാപുരം: (nadapuramnews.in) വടകര ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തീരദേശ യാത്ര സംഘടിപ്പിച്ചു. ഞായറാഴ്ച കാലത്ത് തലശ്ശേരി മത്സ്യ മാര്‍ക്കറ്റ് പരിസരത്ത് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ യാത്ര ഉദ്ഘാടനം ചെയ്തു.

ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു, പുന്നക്കല്‍ അഹമ്മദ്, അഡ്വ.കെ.എ ലത്തീഫ് , എ.കെ ആബൂട്ടി ഹാജി എന്നിവര്‍ സംസാരിച്ചു. തലശ്ശേരി കോടതി വഴി യാത്രയുടെ ആദ്യ പ്രചരണ കേന്ദ്രമായ മണക്കദ്വീപില്‍ സ്ഥാനാര്‍ത്ഥിയെ നാട്ടുകാര്‍ വരവേറ്റു.

തുടര്‍ന്ന് കൊടുവള്ളി വാമല്‍ ക്ഷേത്ര പരിസരം,പാലിശ്ശേരി, ചേറ്റംകുന്ന്,പാലിശ്ശേരി വഴി ചാലില്‍ ഇന്ദിരാപാര്‍ക്കില്‍ എത്തിച്ചേര്‍ന്ന ഷാഫിയെ ഹാരമണിയിച്ചും മൂവര്‍ണ്ണ ഷോള്‍ അണിയിച്ചും പടക്കം പൊട്ടിച്ചും വരവേറ്റു.

കൈവട്ടം മുസ്ലീം ലീഗ് ഓഫീസ് പരിസരം, ഗോപാലപ്പേട്ട, അച്ചാരത്ത് റോഡ് വഴി എത്തിയ യാത്രയെ മാക്കൂട്ടത്ത് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ വരവേറ്റു. പെട്ടിപ്പാലം കോളനിയിലെത്തിയ സ്ഥാനാര്‍ത്ഥി ഓരോ വീട്ടുകാരുടെയും പ്രയാസങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കേട്ടശേഷമാണ് മടങ്ങിയത്.

താമസ സൗകര്യത്തെക്കുറിച്ചുള്ള പ്രശ്‌നം, കുടിവെള്ള ദൗര്‍ലഭ്യം, തെരുവ് വിളക്കില്ലാത അവസ്ഥ തുടങ്ങി പരാതികളുടെ കെട്ടുകളാണ് യു,ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ പെട്ടിപ്പാലം കോളനി നിവാസികള്‍ അവതരിപ്പിച്ചത്.

എനിക്ക് വോട്ട് നല്‍കിയാല്‍ നാളെ തന്നെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സാധിക്കില്ലെങ്കിലും കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കാന്‍ ജനപ്രതിനിധിയായി തെരഞ്ഞടുക്കപ്പെട്ടാല്‍ താന്‍ മുന്‍ പന്തിയിലുണ്ടാവുമെന്ന് ഷാഫി അവര്‍ക്ക് ഉറപ്പ് നല്‍കി.

നിറഞ്ഞ കൈയ്യടിയോടെയാണ് കോളനി നിവാസികള്‍ ഷാഫിയുടെ ഉറപ്പിനെ നെഞ്ചേറ്റിയത്. പുന്നോല്‍ പ്രതീക്ഷ ബസ്റ്റോപ്പ് വഴി കുറിച്ചിയില്‍ ബീച്ച് , ഉസ്സൈന്‍മൊട്ട എന്നിവിടങ്ങളിലൂടെ കടന്ന് പോയ യാത്രക്ക് പ്രസ് വളപ്പില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള വന്‍ ജനാവലി ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത് ദഫ്മുട്ടും ഒപ്പനയുമായാണ് സ്ഥാനാര്‍ത്ഥിയെ അവര്‍ സ്വീകരിച്ചത്.

പ്രതീക്ഷിച്ചതിലും 5 മണിക്കൂര്‍ വൈകി വൈകിട്ട് നാല് മണിയോടെയാണ് മാഹിപ്പാലത്ത് തീരദേശ യാത്രയുടെ തലശ്ശേരി മണ്ഡലത്തിലെ പ്രചരണ പരിപാടി സമാപിച്ചത്.

#Coastal #travel #assurance #ShafiParampil #for #coastal #residents

Next TV

Related Stories
'കളിയാണ് ലഹരി', അവധിക്കാല കായിക പരിശീലന ക്യാമ്പിന് സി സി യു പി സ്കൂളിൽ തുടക്കം

Apr 19, 2025 08:24 PM

'കളിയാണ് ലഹരി', അവധിക്കാല കായിക പരിശീലന ക്യാമ്പിന് സി സി യു പി സ്കൂളിൽ തുടക്കം

ചടങ്ങിൽ മാനേജർ കെ ബാലകൃഷൻ, ടി കെ രമേശൻ , പി ടി എ എക്സിക്യൂട്ടീവ് അംഗം എ കെ സുമയ്യത്ത്, കെ ശ്രീജ , പി പി സുനിത, ബി സന്ദീപ് എന്നിവർ...

Read More >>
കളിയും ചിരിയും; പാറക്കടവിൽ ഏകദിന സൗജന്യ സമ്മർ ക്യാമ്പിന് നാളെ തുടക്കം

Apr 19, 2025 01:52 PM

കളിയും ചിരിയും; പാറക്കടവിൽ ഏകദിന സൗജന്യ സമ്മർ ക്യാമ്പിന് നാളെ തുടക്കം

പാറക്കടവ് അക്സെൽ മെന്ററിങ് ഹബിൽ വെച്ച് ആണ് നടക്കുന്നത്....

Read More >>
മാതൃക തീർത്ത് ഓക്സ്ഫോർഡ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് നൽകിയത് പത്തു ലക്ഷം

Apr 19, 2025 01:48 PM

മാതൃക തീർത്ത് ഓക്സ്ഫോർഡ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് നൽകിയത് പത്തു ലക്ഷം

പാറക്കടവിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് 10 ലക്ഷത്തിലേറെ രൂപയുടെ സഹായമാണ് കഴിഞ്ഞ ദിവസം...

Read More >>
നിലക്കാത്ത കരഘോഷം, വീറും വാശിയും നിറഞ്ഞ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ കിരീടം ചൂടി കെഎസ്ഇബി

Apr 19, 2025 12:06 PM

നിലക്കാത്ത കരഘോഷം, വീറും വാശിയും നിറഞ്ഞ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ കിരീടം ചൂടി കെഎസ്ഇബി

സമാപന ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി വിജയികൾക്ക് ട്രോഫി...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 19, 2025 12:03 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories