വാണിമേൽ: ( nadapuram.truevisionnews.com ) യുവധാര ക്ലബ്ബ് കൂളിക്കുന്നിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉണർവ്വ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാലു ദിവസം നീണ്ടു നിൽക്കുന്ന കുട്ടികളുടെ സ്മാർട്ട് ക്യാമ്പിന് കൂളിക്കുന്നിൽ തുടക്കമായി.
ഇരുനൂറ് കുടുംബങ്ങളുടെ ഒരു യൂണിറ്റ് അടിസ്ഥാനമാക്കി ഈ പ്രദേശത്തെ മുഴുവൻ കുട്ടികളെയും രക്ഷിതാക്കളെയും അംഗങ്ങളാക്കി പത്ത് വർഷം നീണ്ടു നിൽക്കുന്ന ബൃഹത്തായ സമാന്തര വിദ്യാഭ്യാസ പദ്ധതിയാണ് ''ഉണർവ്വ് ".
മേഖലയിലെ പ്രഗൽഭരായിട്ടുള്ള വിദ്യാഭ്യാസ പ്രവർത്തകരുടെ ഒരു ടീമാണ് ഉണർവ്വിന്റ പദ്ധതി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഓരോ കുടുംബത്തിന്റെയും കൃത്യമായ വിവരശേഖരണം നടത്തി മൂന്ന് ക്ലസ്റ്ററുകളായി തിരിച്ച് ഓരോ കുടുംബത്തിനും, കുട്ടികൾക്കും ഓരോ മെന്റെർമാരെ വീതം നിശ്ചയിച്ച് അവരെ നീരിക്ഷിക്കുകയും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
പരീക്ഷാക്കാലത്ത് മാത്രം ശ്രദ്ധിക്കുന്നതിന് പകരമായി ഒന്നാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസ കാലം വരെയും, വിദ്യാഭ്യാസത്തിലൂടെ കുടുംബത്തിനും, സമൂഹത്തിനും താങ്ങും തണലുമാകുന്ന മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കുക എന്നതാണ് ഉണർവ്വ് ലക്ഷ്യം വെക്കുന്നത്.
സ്മാർട്ട് ക്യാമ്പിന്റ ഉദ്ഘാടനം വെള്ളിയോട് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അദ്ധ്യാപകൻ രാജീവൻ പുതിയെടുത്ത് നിർവഹിച്ചു .ഉണർവ്വ് ചെയർമാൻ കെ.പി രാജീവൻ അദ്ധ്യക്ഷനായി.ബിനോയ് മാസ്റ്റർ ( മുൻ പേരാമ്പ്ര എ.ഇ.ഒ) മുഖ്യ പ്രഭാഷണം നടത്തി.
ഇന്ദിര കെ.കെ (സ്ഥിരം സമിതി അദ്ധ്യക്ഷ ബ്ലോക്ക് പഞ്ചായത്ത് ), റഷീദ് കോടിയൂറ, കെ.പി.അശോകൻ ( ഉണർവ്വ് കോ.ഓഡിനേറ്റർ), സി.പി വിനീശൻ (വൈ.ചെയർമാൻ), കെ.പി.ആർ നാഥൻ (ക്യാമ്പ് ഡയറക്ടർ ), എൻ.പി.ചന്ദ്രൻ മാസ്റ്റർ, കെ.ആഷിഷ് മാസ്റ്റർ, കെ.സി പവിത്രൻ മാസ്റ്റർ, സജേഷ് കെ.പി (സെക്രട്ടറി യുവധാര ), സി.പി.അശോകൻ മാസ്റ്റർ, എ.പി. സുധീർ കുമാർ, കനിയിൽ കുമാരൻ മാസ്റ്റർ, എൻ.പി.ദേവി, ബിനു പി. എന്നിവർ സംസാരിച്ചു.
#Unarv #Smart #Camp #started #in #Vanimel