---
title: "#GayatriVarsha | എൽ.ഡി.എഫ് റാലി ; ശൈലജ ടീച്ചർ സ്ത്രീകളുടെ അന്തസ്സുയർത്തിയ നേതാവ് -ഗായത്രി വർഷ"
english_title: "#LDF #rally; #Shailaja #Teacher  #leader #who #raised  #dignity #of #women  #GayatriVarsha"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/200481/ldf-rally-shailaja-teacher-leader-who-raised-dignity-of-women-gayatrivarsha"
published_at: "2024-04-22T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6626a34bad047_gaya23.jpg"
keywords: []
---

# #GayatriVarsha | എൽ.ഡി.എഫ് റാലി ; ശൈലജ ടീച്ചർ സ്ത്രീകളുടെ അന്തസ്സുയർത്തിയ നേതാവ് -ഗായത്രി വർഷ

> **Lead Summary:** **പാറക്കടവ് :[ **[ ]സ്ത്രീകളുടെ അന്തസ്സുയർത്തിയ നേതാവാണ് ശൈലജ ടീച്ചറെന്ന് സിനിമാ താരവും സാമൂഹ്യ പ്രവർത്തകയുമായ ഗായത്രി വർഷ പറഞ്ഞു.

## Article Content

**പാറക്കടവ് :[ **[ ]സ്ത്രീകളുടെ അന്തസ്സുയർത്തിയ നേതാവാണ് ശൈലജ ടീച്ചറെന്ന് സിനിമാ താരവും സാമൂഹ്യ പ്രവർത്തകയുമായ ഗായത്രി വർഷ പറഞ്ഞു.

മനുഷ്യനെ സങ്കുചിതമാക്കി വിഭാഗീയത സൃഷ്ടിച്ച് ഇടുങ്ങിയ ചിന്താഗതിയുള്ളവരായി മാറ്റി കേന്ദ്ര സർക്കാരും നരേന്ദ്രമോദിയും ന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗക്കാരെയും സ്ത്രീജനങ്ങളെയും ദ്രോഹിക്കുകയാണന്നും വർഗീയ ഫാസിസ്റ്റ് നയങ്ങളെ ചെറുത്ത പാരമ്പര്യം ഇടതുപക്ഷത്തിന് മാത്രമാണ്.

ആരോഗ്യ മന്ത്രി എന്ന നിലയിൽ കേരളത്തിന് എന്നും അഭിമാനകരമായ പ്രവർത്തനങ്ങളാണ് ഷൈലജ ടീച്ചർ നടത്തിയതെന്നും കേരള പൊതു സമൂഹം അത് അംഗീകരിച്ചതാണന്നും ഗായത്രി വർഷ പറഞ്ഞു.

ബാൻ്റ് വാദ്യങ്ങളോടെ നടന്ന റാലിയിൽ നിരവധി സ്ത്രീകളടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. എൽ.ഡി.എഫ് വടകര പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി കെ.കെ ഷൈലജയുടെ വിജയത്തിനായി ചെക്യാട് മേഖല എൽ.ഡി.എഫ് റാലി പാറക്കടവിൽ നടത്തി.

ഇ.കെ വിജയൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. ടി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. , സി.പി.എം ജില്ലാകമ്മറ്റിയംഗം വി.പി കുഞ്ഞികൃഷ്ണൻ, ആർ. ജെ. ഡി മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്,സി. പി. ഐ മണ്ഡലം സെക്രട്ടറി എം.ടി ബാലൻ,എൽ.ഡി.എഫ് മേഖലാ സെക്രട്ടറി വി.കെ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/200481/ldf-rally-shailaja-teacher-leader-who-raised-dignity-of-women-gayatrivarsha)