നാദാപുരം : (nadapuramnews.in) വിലങ്ങാട് കുമ്പള ചോല പ്രദേശവാസിയും നാദാപുരം എം. ഇ. ടി കോളേജ് കെ. എസ്. യൂ യൂണിറ്റ് സെക്രട്ടറിയുമായ അക്ഷയ് യുടെ മരണം സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കോൺഗ്രസ്സ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് വീട് സന്ദർശിക്കും. 11 മണിയോടെയാണ് സന്ദർശനം.

ദുരൂഹ മരണത്തിൽ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിഷുവിന്റെ തലേ ദിവസം വളരെ സന്തോഷത്തോടെ സമയം ചിലവഴിച്ച അക്ഷയ് പിറ്റേ ദിവസം രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കാണുകയാണുണ്ടായത് .
ഈ സാഹചര്യത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം നൽകിയ പരാതിയിൽ പോലീസ് സമഗ്ര അന്വേഷണം നടത്തണമെന്നും, എത്രയും പ്പെട്ടെന്ന് ദുരൂഹത അകറ്റണമെന്നും യുത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .
നിയോജക മണ്ഡലം പ്രസിഡന്റ് അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു .അർജ്ജുൻ കായക്കൊടി, സാജിദ് മാസ്റ്റർ, ജംഷി അടുക്കത്ത്,സിജി ലാൽ,ഉമേഷ് കുണ്ടുതോട് ,ഫസൽ മാട്ടാൻ,വിഷ്ണു വൈ. എസ്, അഖിൽ നരിപ്പറ്റ,അഭിഷേക് തൂണേരി,ഡോൺ കെ തോമസ്, ഫൈസൽ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
#Akshay #death; #Mullappally #visit #house #today