---
title: "#MullappallyRamachandran | മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം -മുല്ലപ്പള്ളി "
english_title: "#Judgment #should #be #written #against #inhuman #rule - #MullappallyRamachandran "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/200610/judgment-should-be-written-against-inhuman-rule-mullappallyramachandran"
published_at: "2024-04-23T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627771d98d4b_mullapally.jpg"
keywords: []
---

# #MullappallyRamachandran | മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം -മുല്ലപ്പള്ളി 

> **Lead Summary:** ** അരൂർ:[** കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതാൻ വോട്ടർമാർ തയ്യാറാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു .

## Article Content

** അരൂർ:[** കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതാൻ വോട്ടർമാർ തയ്യാറാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു .

നേരത്തെ സംഭവിച്ച ചരിത്രത്തിലെ കൈത്തെറ്റ് ആവർത്തിച്ചു കൂടാ. രാജ്യത്തെ നിലനിർത്താൻ ബി.ജെ.പിയെ അധികാരത്തിലെത്തുന്നതിൽ നിന്ന് തുരത്തണം. അരൂർ കല്ലുമ്പുറത്ത് യു.ഡി.എഫ് മെഗാ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.

പച്ചയായ വർഗ്ഗീയ വികാരമാണ് രാജ്യത്ത് ആളി കത്തിക്കുന്നത്. ജനദ്രേഹ ഭരണമാണ് കേരളത്തിലും നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മനുഷ്യത്വരഹിത ഭരണത്തിനെതിരെയുള്ള ഒരു വിധി എഴുത്തായി ലോകസഭാ തെരഞ്ഞെടുപ്പിനെ മാറ്റണം.

എ.ടി ദാസൻ അധ്യക്ഷത വഹിച്ചു. കെ മുഹമ്മദ് സാലി, ന യീമ കുളമുള്ളതിൽ, കെ സജീവൻ, റീത്ത കണ്ടോത്ത്, വി.പി കുഞ്ഞമ്മദ്, ടി. ബി. കുഞ്ഞഹമ്മദ് മുസല്യാർ, എം.എ ഗഫൂർ പാറോള്ളതിൽ അബ്ദുല്ല എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/200610/judgment-should-be-written-against-inhuman-rule-mullappallyramachandran)