---
title: "#KKShailaja  | വക്കീൽ നോട്ടീസ് :സൈബർ അധിക്ഷേപകേസിൽ ഷാഫിക്കെതിരെ നോട്ടീസ് അയച്ച് കെകെ ശൈലജ "
english_title: " #cyber #abuse #case #KKShailaja #sent #lawyer #notice #against #shafiparambil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/200700/cyber-abuse-case-kkshailaja-sent-lawyer-notice-against-shafiparambil-new"
published_at: "2024-04-23T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627d54e313ef_as.jpg"
keywords: []
---

# #KKShailaja  | വക്കീൽ നോട്ടീസ് :സൈബർ അധിക്ഷേപകേസിൽ ഷാഫിക്കെതിരെ നോട്ടീസ് അയച്ച് കെകെ ശൈലജ 

> **Lead Summary:** **നാദാപുരം: [**വടകര പാർലമെന്റ് യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ.

## Article Content

**നാദാപുരം: [**വടകര പാർലമെന്റ് യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ.

വ്യാപകമായ നിലയിൽ വ്യക്തിഹത്യയും ലൈംഗികചുവയോടെയുള്ള പരാമർശവും മോർഫ് ചെയ്‌ത്‌ ഫോട്ടോകളും പ്രചരിപ്പിക്കുന്ന യു ഡി ഫ് പ്രവർത്തകർക്ക് ഷാഫി സർവ ഒത്താശയും നൽകുന്നുവെന്നും വ്യാജപ്രചരണം നടത്തുന്നവർക്ക് എതിരെ യാതൊരു നടപടിയും ഷാഫി സ്വീകരിച്ചിട്ടില്ല എന്നും വക്കീൽ നോട്ടീസിൽ പറയുന്നു .

ശൈലജ ടീച്ചറും തെരഞ്ഞെടുപ്പ് എജെന്റ്റും നൽകിയ പരാതിയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലും സൈബർ പോലീസിലുമായി പതിനാറ് കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു.

സ്ത്രീത്വത്തെ അപമാനിക്കൽ , വ്യാജ വീഡിയോകൾ , മോർഫ് ചെയ്ത ചിത്രം , അധിക്ഷേപകരമായ പ്രസ്താവനകൾ എന്നിവ യു ഡി എഫ് നേതാക്കളും പ്രവർത്തകരും നിരന്തരം നടത്തുന്നു എന്നും പരാതിയിൽ പറയുന്നു .

ഇത്തരം വ്യാജ പ്രചരണങ്ങളും ,മോർഫ്ചെയ്ത ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും പിൻവലിക്കണം എന്നും അല്ലാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കും വക്കീൽ നോട്ടീസിൽ പറയുന്നു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/200700/cyber-abuse-case-kkshailaja-sent-lawyer-notice-against-shafiparambil-new)