#snehilkumarsingh | പരസ്യപ്രചാരണം നാളെ വൈകീട്ട് ആറ് വരെ മാത്രം; പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍

#snehilkumarsingh | പരസ്യപ്രചാരണം നാളെ വൈകീട്ട് ആറ് വരെ മാത്രം; പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍
Apr 23, 2024 09:52 PM | By Aparna NV

നാദാപുരം : (nadapuramnews.truevisionnews.com) ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം നാളെ (ഏപ്രില്‍ 24) വൈകീട്ട് ആറു മണിക്ക് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

തുടര്‍ന്നുള്ള 48 മണിക്കൂറില്‍ നിശ്ശബ്ദ പ്രചാരണം മാത്രമേ പാടുള്ളൂ. ഈ സമയത്ത് നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുകയോ ജാഥകളോ പ്രകടനങ്ങളോ നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്.

തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള പരിപാടികള്‍, അഭിപ്രായ സര്‍വേ, എക്സിറ്റ് പോള്‍ തുടങ്ങിയവ പാടില്ല. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ ഇവ രണ്ടുമോ ലഭിക്കും.

ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി അരമണിക്കൂര്‍ കഴിയും വരെയാണ് എക്സിറ്റ് പോളുകള്‍ക്ക് നിരോധനമുള്ളത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പൊലീസിന്റെയും വിവിധ സ്‌ക്വാഡുകളുടെയും കര്‍ശന പരിശോധ തുടരും.

വാഹന പരിശോധനയും കര്‍ശനമാക്കും. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധമായ പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും.

ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 135 സി പ്രകാരം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ ആയതിനാല്‍ ഈ സമയത്ത് മദ്യവിതരണമോ വില്‍പ്പനയോ പാടില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിന് പുറത്ത് നിന്നെത്തിയ പ്രവര്‍ത്തകര്‍ക്ക് പരസ്യ പ്രചാരണസമയം അവസാനിച്ച ശേഷം മണ്ഡലത്തില്‍ തുടരാന്‍ അനുവാദമില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ അന്തിമ അവലോകനത്തിനായി നോഡല്‍ ഓഫീസര്‍മാരുടെ യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്നു.ശക്തമായ ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബൂത്തുകളിലെത്തുന്ന വോട്ടര്‍മാര്‍ക്ക് തണലൊരുക്കുന്നതിനായി പന്തലുകള്‍ സജ്ജീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വീല്‍ ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടെടുപ്പ് ദിവസം ഉണ്ടാകുന്ന പരാതികള്‍ക്ക് അപ്പപ്പോള്‍ പരിഹാരം കാണുന്നതിന് കലക്ടറേറ്റില്‍ പ്രത്യേക കോള്‍ സെന്റര്‍ സ്ഥാപിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജയിന്‍, വടകര മണ്ഡലം വരണാധികാരി കൂടിയായ എഡിഎം കെ അജീഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി മോഹന്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#Election #campaign #only #till #6pm #tomorrow #Code #of #Conduct #strictly #followed -#District #Collector

Next TV

Related Stories
കളിയും ചിരിയും; പാറക്കടവിൽ ഏകദിന സൗജന്യ സമ്മർ ക്യാമ്പിന് നാളെ തുടക്കം

Apr 19, 2025 01:52 PM

കളിയും ചിരിയും; പാറക്കടവിൽ ഏകദിന സൗജന്യ സമ്മർ ക്യാമ്പിന് നാളെ തുടക്കം

പാറക്കടവ് അക്സെൽ മെന്ററിങ് ഹബിൽ വെച്ച് ആണ് നടക്കുന്നത്....

Read More >>
മാതൃക തീർത്ത് ഓക്സ്ഫോർഡ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് നൽകിയത് പത്തു ലക്ഷം

Apr 19, 2025 01:48 PM

മാതൃക തീർത്ത് ഓക്സ്ഫോർഡ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് നൽകിയത് പത്തു ലക്ഷം

പാറക്കടവിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് 10 ലക്ഷത്തിലേറെ രൂപയുടെ സഹായമാണ് കഴിഞ്ഞ ദിവസം...

Read More >>
നിലക്കാത്ത കരഘോഷം, വീറും വാശിയും നിറഞ്ഞ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ കിരീടം ചൂടി കെഎസ്ഇബി

Apr 19, 2025 12:06 PM

നിലക്കാത്ത കരഘോഷം, വീറും വാശിയും നിറഞ്ഞ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ കിരീടം ചൂടി കെഎസ്ഇബി

സമാപന ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി വിജയികൾക്ക് ട്രോഫി...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 19, 2025 12:03 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
തടസം നീങ്ങി, ഉപയോഗശൂന്യമായ ഇരുമ്പ് പൈപ്പ്ലൈൻ മുറിച്ചുമാറ്റി

Apr 19, 2025 11:07 AM

തടസം നീങ്ങി, ഉപയോഗശൂന്യമായ ഇരുമ്പ് പൈപ്പ്ലൈൻ മുറിച്ചുമാറ്റി

മൂയ്യോട്ട് തോടിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഈ ഇരുമ്പ് പൈപ്പ് ലൈൻ കാരണം തടസ്സപ്പെടുകയും വയലുകളിലും തെട്ടുടുത്ത വീടുകളിലും വെള്ളം കയറുന്ന...

Read More >>
Top Stories