#INL | വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം -ഐഎൻഎൽ

#INL | വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം -ഐഎൻഎൽ
Apr 27, 2024 06:12 PM | By Athira V

വാണിമേൽ: ക്രസൻ്റ് ഹൈസ്കൂൾ എൻപത്തിനാലാം നമ്പർ ബൂത്തിൽ വോട്ടിംഗ് സമയം കഴിഞ്ഞെത്തിയ നാല് മുസ്ലിം ലീഗ് വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗുകാർ പോളിംഗ് ഉദ്യോഗസ്ഥരെയും ഏജൻ്റ്മാരെയും മണിക്കൂറുകളോളം ബന്ധിയാക്കി വെച്ചതിൽ ഐഎൻഎൽ വാണിമേൽ പഞ്ചായത്ത് ജന: സെക്രട്ടറി ജാഫർ വാണിമേൽ പ്രതിഷേധിച്ചു.

പോളിംഗ് സമയം കഴിഞ്ഞ് യുഡിഎഫിൻ്റെ പോളിംഗ് ഏജൻ്റ്മാരുൾപ്പടെ വോട്ട് ചെയ്യാൻ ആരുമില്ലന്ന് ഉറപ്പ് വരുത്തിയതിന് ശേഷം വോട്ട് ചെയ്യാൻ എത്തിയ നാല് പേരാണ് വോട്ട് ചെയ്യണമെന്നൊവശ്യപ്പെട്ട് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.

പോളിംഗ് കഴിഞ്ഞ് വിവിധ ഇടങ്ങളിൽ നിന്ന് എത്തിയ നൂറുകണക്കിന് ലീഗുകാരാണ് പോളിംഗ് ബൂത്ത് ഉപരോധിച്ചത്. പോളിംഗ് സമയം കഴിഞ്ഞതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലന്ന് പ്രിസൈഡിംഗ് ഓഫീസർ നിലപാട് സ്വീകരിക്കുകയായിരുന്നു.

പിന്നീട് വളയം പോലീസ് സബ് ഇൻസ്പെക്ടറും ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിയും രണ്ട് പേരെ വോട്ട് ചെയ്യാൻ അനുവദിച്ചു പ്രശ്നം മധ്യസ്ഥം വഹിക്കാൻ ശ്രമിച്ചെങ്കിലും ലീഗ് അഖിലേന്ത്യാ സെക്രട്ടറി അംഗീകരിക്കാൻ തയ്യാറാകാത്തിനെ തുടർന്ന് മണിക്കൂറുകളോളമാണ് ബൂത്ത് ഉപരോധിച്ചത്.

പിന്നീട് ജില്ലാ കലക്ടർ വിഷയത്തിൽ ഇടപെടുകയും ആരെയും വോട്ട് ചെയ്യാൻ അനുവദിക്കേണ്ടതില്ലന്ന് ഓർഡറിട്ടതിനെ തുടർന്ന് ലീഗുകാർ പരിഹാസ്യരായി തിരിച്ചു പോയതായും ജാഫർ പറഞ്ഞു.

#Arrest #election #officials #Vanimel #condemnable #INL

Next TV

Related Stories
#fire | വയലും കത്തുന്നു; തൂണേരി അയ്യോത്ത് കണ്ടി താഴെ വയലിന് തീ പിടിച്ചു

May 9, 2024 08:00 PM

#fire | വയലും കത്തുന്നു; തൂണേരി അയ്യോത്ത് കണ്ടി താഴെ വയലിന് തീ പിടിച്ചു

തൂണേരി പഞ്ചായത്തിലെ അയ്യോത്ത് കണ്ടി താഴെ വയലിന് തീ...

Read More >>
#akshaydeath | ഇന്ന് സായാഹ്ന ധർണ്ണ; അക്ഷയ്‌യുടെ ദുരൂഹ മരണം സമഗ്രാന്വേഷണം വേണം - ആക്ഷൻ കമ്മറ്റി

May 9, 2024 03:23 PM

#akshaydeath | ഇന്ന് സായാഹ്ന ധർണ്ണ; അക്ഷയ്‌യുടെ ദുരൂഹ മരണം സമഗ്രാന്വേഷണം വേണം - ആക്ഷൻ കമ്മറ്റി

അക്ഷയ്‌യുടെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് കുമ്പളച്ചോലയിൽ സായാഹ്ന...

Read More >>
#straydog |  നാദാപുരത്ത് തെരുവുനായ ആക്രമണം; വയോധികമാർക്ക് പരിക്ക്

May 9, 2024 01:40 PM

#straydog | നാദാപുരത്ത് തെരുവുനായ ആക്രമണം; വയോധികമാർക്ക് പരിക്ക്

താഴെ വീണുപോയ ആയിഷുവിന്‍റെ ഇരു കൈകൾക്കും മുഖത്തും നാരായണിയുടെ കാലിനും...

Read More >>
#Parco | ലേഡി സർജൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 9, 2024 12:07 PM

#Parco | ലേഡി സർജൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
#sslc | പതിവ് തെറ്റിയില്ല; എസ്എസ്എൽസി വിജയികളെ ജനപ്രതിനിധി വീട്ടിലെത്തി അനുമോദിച്ചു

May 9, 2024 11:52 AM

#sslc | പതിവ് തെറ്റിയില്ല; എസ്എസ്എൽസി വിജയികളെ ജനപ്രതിനിധി വീട്ടിലെത്തി അനുമോദിച്ചു

നാദാപുരം ഗ്രാമപഞ്ചായത്ത് ഇയ്യകോട് രണ്ടാം വാർഡിലെ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയാണ് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസന...

Read More >>
#accident | കല്ലാച്ചിയിൽ പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു

May 9, 2024 06:56 AM

#accident | കല്ലാച്ചിയിൽ പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു

വാഹനം നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥികളെ ഇടിക്കുകയായിരുന്നു. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ്...

Read More >>
Top Stories