---
title: "#Volleyball | കളിച്ച് വളരാൻ ; വിഷൻ വളയം വോളിബോൾ പരിശീലന ക്യാമ്പിന് വളയത്ത് തുടക്കമായി "
english_title: " #Vision #Valayam #Volleyball #training #camp #has #started #in #Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/203632/vision-valayam-volleyball-training-camp-has-started-in-valayam"
published_at: "2024-05-07T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639a78d9c4c3_v1.jpg"
keywords: []
---

# #Volleyball | കളിച്ച് വളരാൻ ; വിഷൻ വളയം വോളിബോൾ പരിശീലന ക്യാമ്പിന് വളയത്ത് തുടക്കമായി 

> **Lead Summary:** **വളയം:[ **വരും തലമുറ കളിച്ച് വളരട്ടെ , വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി വളയം ഗ്രാമപഞ്ചായത്ത്. വിഷൻ വളയം കായിക പദ്ധതിയുടെ ഭാഗമായുള്ള വോളിബോൾ പരിശീലന ക്യാമ്പിന് ഇന്ന് രാവിലെ 6 മണിമുതൽ തുടക്കമായി .

## Article Content

**വളയം:[ **വരും തലമുറ കളിച്ച് വളരട്ടെ , വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി വളയം ഗ്രാമപഞ്ചായത്ത്. വിഷൻ വളയം കായിക പദ്ധതിയുടെ ഭാഗമായുള്ള വോളിബോൾ പരിശീലന ക്യാമ്പിന് ഇന്ന് രാവിലെ 6 മണിമുതൽ തുടക്കമായി .

വളയം ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലാണ് പരിശീലനം. വളയം ഗ്രാമപഞ്ചായത്തിലെ എട്ട് മുതൽ 20 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികളും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു.

പി.പി സജിലേഷ് അധ്യക്ഷനായി. ടി പി ഷൈജു സ്വാഗതവും കൈലാസൻ നന്ദിയും പറഞ്ഞു.അൻസാർ, നംഷീദ് ചെറുമോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വോളിബോൾപരിശീലനം നൽകുന്നത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/203632/vision-valayam-volleyball-training-camp-has-started-in-valayam)