വളയം:(nadapuram.truevisionnews.com) പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത് വളർത്തിയ നേതാവിന് വിട. തൃവർണ്ണ സ്തൂപത്തിനരികെ തയ്യിൽ കുമാരന് അന്ത്യ വിശ്രമം.
ഇന്നലെ അന്തരിച്ച കോൺഗ്രസ് നേതാവ് തയ്യിൽ കുമാരന് വളയത്തെ വീട്ടുവളപ്പിലെ തൃവർണ്ണ സ്തൂപത്തിനരികെ അന്ത്യ വിശ്രമം. ഏതാനും വർഷങ്ങൾക്ക് മുൻപ് തൻറെ വീട്ടുമുറ്റത്ത് പൂന്തോട്ടവും അതിനകത്ത് തൃവർണ്ണത്തിലുള്ള സ്തൂപവും നിർമ്മിച്ചുവെച്ചിരുന്നു.



സുഹൃത്തുക്കളും നേതാക്കളും എത്തുമ്പോൾ പൂന്തോട്ടവും സ്തൂപവും കാണിക്കുക പതിവായിരുന്നു. മരണാനന്തരം സ്തൂപത്തിനരികെ അന്ത്യ വിശ്രമം ഇവിടെ ആയിരിക്കണമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു.
കുമാരൻ ആഗ്രഹിച്ചതു പോലെ നേതാക്കളെയും പ്രവർത്തകരെയും നാട്ടുകാരെയും സാക്ഷി നിർത്തി സ്തൂപത്തിനരികെ അന്ത്യ വിശ്രമത്തിന് ചിതയൊരുക്കുകയായിരുന്നു.
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജന പ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു.
#ThayilKumaran #laid #to #rest #near #tricolor #stupa