MVD | കല്ലാച്ചിയിലെ അപകടകരമായ കാർയാത്ര: വാഹനമോടിച്ചയാൾക്ക് നോട്ടീസ് നൽകി മോട്ടോർവാഹനവകുപ്പ്

MVD | കല്ലാച്ചിയിലെ അപകടകരമായ കാർയാത്ര: വാഹനമോടിച്ചയാൾക്ക് നോട്ടീസ് നൽകി മോട്ടോർവാഹനവകുപ്പ്
May 25, 2024 01:25 PM | By Athira V

വളയം : കല്ലാച്ചി-വളയം റോഡിലൂടെ യുവാക്കൾ അപകടകരമായ രീതിയിൽ കാർ ഓടിച്ച സംഭവത്തിൽ മോട്ടോർവാഹനവകുപ്പ് നിയമ നടപടിയെടുത്തു.

ആദ്യഘട്ടമെന്ന നിലയിൽ വാഹനമോടിച്ച ആയഞ്ചേരി സ്വദേശി മുഹമ്മദ് മാസിന്റെ (19) വീട്ടിലെത്തി മോട്ടോർവാഹനവകുപ്പ് നോട്ടീസ് നൽകി. മൂന്നുദിവസത്തിനകം കോഴിക്കോട് ചേവായൂരിലെ എൻഫോഴ്സ്‌മെന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഹാജരാകാനാണ് നിർദേശം.

മാസിന്റെ പിതാവ് അനീഫയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ആയഞ്ചേരിയിൽനിന്ന് വിവാഹസംഘത്തിനൊപ്പം വരുകയായിരുന്ന കാറിൽ പിന്നിലെ ഇരുവശങ്ങളിലെയും ഡോറിനു മുകളിൽ യുവാക്കൾ ഇരുന്ന് അപകടകരമായ രീതിയിൽ യാത്രചെയ്യുകയായിരുന്നു.

ചാറ്റൽമഴയിൽ എതിർദിശയിൽനിന്ന് ഒട്ടേറെ വാഹനങ്ങൾ വന്നപ്പോൾ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർവാഹനവകുപ്പ് നടപടിയുമായി രംഗത്തുവന്നത്. സംഭവമറിഞ്ഞ് വളയം പോലീസും യുവാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

#Dangerous #driving #KalLachi #Motor #vehicle #department #issues #notice #motorist

Next TV

Related Stories
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jul 7, 2025 05:48 PM

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

Read More >>
അരിച്ചു പെറുക്കി; വളയത്തെ ബോംബേറ്, ഊർജ്ജിത അന്വേഷണവുമായി പൊലീസ്

Jul 7, 2025 04:39 PM

അരിച്ചു പെറുക്കി; വളയത്തെ ബോംബേറ്, ഊർജ്ജിത അന്വേഷണവുമായി പൊലീസ്

വളയത്തെ ബോംബേറ്, ഊർജ്ജിത അന്വേഷണവുമായി...

Read More >>
നീർകെട്ടാണോ പ്രശ്നം? പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jul 7, 2025 04:15 PM

നീർകെട്ടാണോ പ്രശ്നം? പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
സൂര്യ രമേശൻ അനുസ്മരണം; ധനസഹായ വിതരണം നടത്തി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ

Jul 7, 2025 03:15 PM

സൂര്യ രമേശൻ അനുസ്മരണം; ധനസഹായ വിതരണം നടത്തി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ

മുതിർന്ന ഫോട്ടോഗ്രാഫർ സുര്യ രമേശൻ അനുസ്മരണവും ധനസഹായ വിതരണവും നടത്തി...

Read More >>
സഹകരണ ജീവനക്കാർക്ക് മെഡിസെപ്പ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക -സി ഐ ടി യു

Jul 7, 2025 02:36 PM

സഹകരണ ജീവനക്കാർക്ക് മെഡിസെപ്പ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക -സി ഐ ടി യു

സഹകരണ ജീവനക്കാർക്ക് മെഡിസെപ്പ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കണമെന്ന് സി ഐ ടി...

Read More >>
കുണ്ടും കുഴിയും; കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത കുരുക്ക്

Jul 7, 2025 02:21 PM

കുണ്ടും കുഴിയും; കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത കുരുക്ക്

കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത...

Read More >>
Top Stories

News Roundup

//Truevisionall