#KMCC |മസ്കറ്റ് കെഎംസിസി ഉന്നത വിജയികളെ ആദരിച്ചു

#KMCC |മസ്കറ്റ് കെഎംസിസി  ഉന്നത വിജയികളെ ആദരിച്ചു
May 30, 2024 11:51 AM | By Aparna NV

വാണിമേൽ:  (nadapuram.truevisionnews.com) മസ്കറ്റ് സിനാവ് സമദ് ഏരിയ കെഎംസിസി അംഗങ്ങളുടെ കുടുംബങ്ങളിൽ നിന്നും 2023-2024 അധ്യായന വർഷത്തെ എസ്എസ് എൽസി - പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഏരിയ പ്രസിഡന്റ് മുഹമ്മദലി പാപ്പിനിശേരിയുടെ മകൻ അമാൻ അലിക്ക് മൊമെന്റോ നൽകി .മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ സുബൈർ ഉദ്ഘാടനം ചെയ്തു. ഏരിയ ജോ : സെക്രട്ടറി സിറാജ് സാഹിബിന്റെ വാണിമേലിലെ വസതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പ്ലസ്ടു ഉന്നത വിജയിയായ ഏരിയ വർക്കിംഗ്‌ കമ്മറ്റി അംഗം സൈദ് സാഹിബിന്റെ മകൾ നൗറിൻ മറ്റു അംഗങ്ങളുടെ കുടുംബാഗoങ്ങളായ ശിഫ റസ്‌ലിൻ , മുഹമ്മദ്‌ എന്നിവർക്കും മൊമെന്റോ നൽകി ആദരിച്ചു.

മറ്റു കുട്ടികൾക്കുള്ള മൊമെന്റോ ഒമാനിൽ വെച്ച് രക്ഷിതാക്കൾക്ക് കൈമാറും. ചടങ്ങിൽ മസ്കത്ത് കെ. എം. സി. സി അംഗം സയിദ് തങ്ങൾ,പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം കെ മജീദ്, ജനറൽ സെക്രട്ടറി അശ്റഫ് കൊറ്റാല ,വൈസ് പ്രസിഡണ്ട് എം പിസുപ്പി, ഗ്രാമപഞ്ചായത്ത് മെമ്പർ അനസ് നങ്ങാണ്ടി എന്നിവരും പങ്കെടുത്തു.

എല്ലാ വർഷങ്ങളിലും ഏരിയ അംഗങ്ങളുടെ കുടുംബങ്ങളിൽ നിന്നും വിജയിക്കുന്ന കുട്ടികളെ സിനാവ് സമദ് കെഎംസിസി ആദരിക്കാറുണ്ട്.

#Muscat #KMCC #honored #top #winners

Next TV

Related Stories
 ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം ആരംഭിച്ചു

May 13, 2025 04:53 PM

ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം ആരംഭിച്ചു

ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 13, 2025 04:34 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

May 13, 2025 02:27 PM

വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി...

Read More >>
Top Stories










News Roundup