നാദാപുരം : (nadapuram.truevisionnews.com) രാജി വെക്കില്ലയെന്ന നിലപാടിൽ ഉറച്ച് നാദാപുരം ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡൻ്റ് അഖിലമര്യാട്ട്. വൈസ് പ്രസിഡൻ്റിൻ്റെ രാജിക്കായി എൽഡി എഫ് പ്രതിഷേധം തുടരുന്നു.
ഇന്നും ഭരണസമിതി യോഗം ഇടതുമുന്നണി ജന പ്രതിനിധികൾ ബഹിഷ്ക്കരിച്ചു. അശ്ലീല വീഡിയോ കോൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെടുന്നത്.
എന്നാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലിയുടെ അധ്യക്ഷതയിൽ വൈ പ്രസിഡൻ്റ് അഖിലമര്യാട്ട് പങ്കെടുത്ത ഭരണ സമിതി യോഗം ഏതാനും മിനുട്ടുകൾക്കും ആറ് അജണ്ടകളും പാസാക്കി അവസാനിപ്പിച്ചു.
ഈ സമയം ഇടതുപക്ഷ അംഗങ്ങൾ നടുത്തളത്തിൽ പ്രതിഷേധിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരം സിപിഐ എം ലോക്കൽ സെക്രട്ടറി കെ.പി കുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എ ദിലീപ് കുമാർ അധ്യക്ഷനായി. പി.പി ബാലകൃഷ്ണൻ, എ. കെ വിജിത്ത് , വി പി കുഞ്ഞിരാമൻ, നിഷാ മനോജ് എന്നിവർ സംസാരിച്ചു. ജനുവരി നാലിന് ശേഷം സമരം പൊതുജന പക്ഷത്ത് എത്തിക്കാനാണ് എൽ ഡി എഫ് നീക്കം.
#Will #not #resign #Nadapuram #LDF #will #turn #protest #into #mass #strike #for #President's #resignation