#CVAshraf | ഗണിതം മധുരമാക്കി; പാഠ പുസ്തകമായ അധ്യാപകൻ; സി.വി.അഷ്റഫ് ഇന്ന് വിരമിക്കും

#CVAshraf  | ഗണിതം മധുരമാക്കി;  പാഠ പുസ്തകമായ അധ്യാപകൻ; സി.വി.അഷ്റഫ്  ഇന്ന് വിരമിക്കും
May 31, 2024 10:50 AM | By Aparna NV

വാണിമേൽ :(nadapuram.truevisionnews.com)  വിദ്യാർത്ഥികൾക്ക് ഗണിതം മധുരമാക്കി, അധ്യാപക സമൂഹത്തിന് പാഠ പുസ്തകമായ അധ്യാപകൻ ഇന്ന് വിദ്യാലയത്തിൻ്റെ പടിയിറങ്ങും. അധ്യാപക രംഗത്ത് മികവുകളേറെ തെളിയിച്ച വാണിമേൽ എം.യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ സി.വി.അഷ്‌റഫ് സർവ്വീസിൽ നിന്നും ഇന്ന് വിരമിക്കും.

15 വർഷം ഗണിതശാസ്ത്ര ജില്ലാതല റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്. 2011 ലെ ഒന്നു മുതൽ പത്തുവരെയുള്ള അധ്യാപകർക്ക് എസ് സി ഇ ആർടി നൽകിയ മാനേജ്മെൻ്റ് പരിശീലനത്തിൻ്റെ ആർപി ആയി പ്രവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ 10 വർഷമായി കേരളത്തിൽ നിലവിലുള്ള പാഠപുസ്തകത്തിലെ മൂന്ന്, നാല് ക്ലാസുകളിലെ ഗണിത പുസ്തക രചന ഫാക്കൽറ്റി അംഗവുമാണ്. 33 വർഷം വാണിമേൽ എം.യു.പി.സ്കൂളിൽ അധ്യാപകനായി സേവനവനുഷ്ഠിച്ച അഷ്റഫ് മാസ്റ്റർ നാല് വർഷം പ്രധാന അധ്യാപകനായും പ്രവർത്തിക്കുകയുണ്ടായി.

കോവിഡ് കാലത്ത് അർഹരായകുട്ടികൾക്ക് പി.ടി.എ മാനേജ്മെൻ്റ്, സ്റ്റാഫ് മുതലായവരെ സഹകരിപ്പിച്ച് കൊണ്ട് ഓൺലൈൻ പഠനത്തിനായി ടി.വി. മൊബൈൽ ഫോൺ മുതലായവ ലഭ്യമാക്കി.

കഴിഞ്ഞ 4 വർഷവും സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും അധികം എൽ.എസ്.എസ്, യു.എസ്.എസ്. സ്കോളർഷിപ്പ് കരസ്ഥമാക്കിയ ചുരുക്കം സ്കൂളുകളിൽ ഒന്നായി വാണിമേൽ എം.യു.പി.സ്കൂളിന് ഇടം നേടികൊടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു.

കഴിഞ്ഞ രണ്ട് വർഷങ്ങളിലായി സബ് ജില്ലയിൽ ഏറ്റവും കൂടുതൽ സ്കോളർഷിപ്പുകളുമായി ഒന്നാം സ്ഥാനത്താണ് വാണിമേൽ സ്കൂൾ. സബ് ജില്ലയിലെ നിരവധി മേളകളിൽ എന്നും ആധിപത്യം പുലർത്തി മുൻപന്തിയിൽ എത്താൻ ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്.

സ്കൂളിലെ 45 ക്ലാസ് മുറികളും ഡിജിറ്റൽ ക്ലാസ് സൗകര്യത്തിലേക്ക് മാറ്റുന്നതിലും പങ്ക് വഹിച്ചു. പൊതുപ്രവർത്തന രംഗത്തും പ്രവർത്തിക്കുന്ന ഇദ്ധേഹം വടകര താലൂക്ക് സഹകരണ കാർഷിക വികസന ബേങ്ക് പ്രസിഡണ്ട്, കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്

#CVAshraf #vanimel #AUPschool #headmaster #will #retire #today

Next TV

Related Stories
#CityMedCareandCure | വളയത്തൊരു  പുതിയ തുടക്കം; സ്ത്രീകളുടെ ആരോഗ്യത്തിന് വളയം സിറ്റി മെഡ് കെയർ & ക്യൂറിൽ വിദഗ്ത ഗൈനക്കോളജി ഡോക്ടർ

Nov 22, 2024 05:28 PM

#CityMedCareandCure | വളയത്തൊരു പുതിയ തുടക്കം; സ്ത്രീകളുടെ ആരോഗ്യത്തിന് വളയം സിറ്റി മെഡ് കെയർ & ക്യൂറിൽ വിദഗ്ത ഗൈനക്കോളജി ഡോക്ടർ

വളയം സിറ്റി മെഡ് കെയർ & ക്യൂറിൽ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്‌പിറ്റലിലെ പ്രശസ്‌ത ഗൈനക്കോളജി വിഭാഗം ഡോക്ട‌ർ പുതുതായി...

Read More >>
#KummangodFest | കുമ്മങ്കോട് ഫെസ്റ്റ്; അയ്യപ്പ ഭജനമഠം പ്രതിഷ്ഠാ വാർഷികാഘോഷത്തിന് വെള്ളിയാഴ്ച തുടക്കം

Nov 22, 2024 04:44 PM

#KummangodFest | കുമ്മങ്കോട് ഫെസ്റ്റ്; അയ്യപ്പ ഭജനമഠം പ്രതിഷ്ഠാ വാർഷികാഘോഷത്തിന് വെള്ളിയാഴ്ച തുടക്കം

വാർഷികാഘോഷത്തിൻ്റെ ഭാഗമായ കുമ്മങ്കോട് ഫെസ്റ്റ് ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം...

Read More >>
 #EzdanMotors | യാത്രകൾ സുഖകരമാക്കാം; മികച്ച ഇലക്ട്രിക്ക് ഇരു ചക്ര വാഹനങ്ങൾക്ക് ഇനി എസ്ദാൻ മോട്ടോർസ്

Nov 22, 2024 04:33 PM

#EzdanMotors | യാത്രകൾ സുഖകരമാക്കാം; മികച്ച ഇലക്ട്രിക്ക് ഇരു ചക്ര വാഹനങ്ങൾക്ക് ഇനി എസ്ദാൻ മോട്ടോർസ്

NFBI യുടെ ഏറ്റവും പുതിയ മോഡൽ ഇലക്ട്രിക് സ്കൂട്ടറുകളും, സൈക്കളുകളും ഇന്ന് തന്നെ O % പലിശയിൽ സ്വന്തമാക്കാൻ കല്ലാച്ചി പയന്തോങ്ങിലുള്ള എസ്ദാൻ മോട്ടോർസിൽ...

Read More >>
#parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Nov 22, 2024 03:16 PM

#parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#KPadmavatiteacher | മഹിളാ ജനതാദൾ നേതാവ് കെ.പത്മാവതി ടീച്ചറെ അനുസ്മരിച്ചു

Nov 22, 2024 02:59 PM

#KPadmavatiteacher | മഹിളാ ജനതാദൾ നേതാവ് കെ.പത്മാവതി ടീച്ചറെ അനുസ്മരിച്ചു

കെ പത്മാവതി ടീച്ചറുടെ 19-ാമത് ചരമ വാർഷികം ആർ.ജെ.ഡി പഞ്ചായത്ത് കമ്മറ്റി സമുചിതമായി...

Read More >>
#masapooja | അന്നദാനം; പൊൻപറ്റ ക്ഷേത്രത്തിൽ മാസപൂജ 24 ന്

Nov 22, 2024 11:30 AM

#masapooja | അന്നദാനം; പൊൻപറ്റ ക്ഷേത്രത്തിൽ മാസപൂജ 24 ന്

ഭക്തജനങ്ങൾക്ക് അന്നദാനവും ഉണ്ടാകുമെന്ന് ക്ഷേത്ര പരിപാലന സമിതി ഭാരവാഹികൾ...

Read More >>
Top Stories