വളയം : (nadapuram.truevisionnews.com) വളയം കുറ്റിക്കാട് മഹല്ല് കമ്മറ്റിയിലെ വിശ്വാസികൾ തമ്മിലുള്ള തർക്കം വീണ്ടും സംഘർഷത്തിലേക്ക്.സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്.

ഇന്ന് വൈകീട്ട് പ്രവാസിയായ യുവാവിന് കുത്തേറ്റു. വെള്ളത്താംങ്കണ്ടിയിൽ ഉസ്മാൻ്റെ മകൻ മുഹമ്മദ് (29) നാണ് കുത്തേറ്റത്. മുഹമ്മദിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന്റെ തുടയ്ക്കാൻ കുത്തേറ്റത്. അയ്യോത്ത് റഫീക്ക് (42 ) ആണ് തന്നെ ആക്രമിച്ചതെന്ന് മുഹമ്മദ് വളയം പൊലീസിന് മൊഴി നൽകി.
ഇന്ന് വൈകീട്ട് ആറോടെയാണ് കുറ്റിക്കാട് ജുമാ മസ്ജിദ് പരിസരത്ത് സംഘർഷമുണ്ടായത്. കഴിഞ്ഞ ദിവസം മഹല്ലിന്റെ ഭാഗമായ മദ്രസയിലെ അദ്ധ്യാപകൻ കുടക് സ്വദേശി ഇർഷാദ് സഖാഫിക്ക് മർദ്ദനമേറ്റിരുന്നു.
തന്റെ വീട്ടിലെത്തി മക്കൾക്ക് ട്യൂഷൻ എടുക്കാറുള്ള ഇർഷാദ് മഹല്ലിലെ തർക്കത്തെ തുടർന്ന് വരാതതിനെ ചോദ്യചെയ്ത് റഫീഖ് മർദ്ദിച്ചുവെന്നാണ് ആരോപണം. ഇന്ന് സഖാഫി ജോലി വേണ്ടെന്ന് വെച്ച് നാട്ടിലേക്ക് മടങ്ങിയതായും ഇത് റഫീഖിനോട് അന്വേഷിച്ചപ്പോൾ മദ്യലഹരിയിലായ റഫീഖ് തന്നെ അക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതായി മുഹമ്മദ് വളയം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
മുസല്യാരെ അക്രമിച്ചതെന്തിനെന്ന് ചോദിച്ചെത്തിയ മുഹമ്മദ് തന്നെയും അക്രമിച്ചതായി റഫീഖ് പൊലീസിനോട് പറഞ്ഞു. കൈക്ക് മുറിവേറ്റ റഫീഖും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ ഇർഷാദ് മുസ്ല്യാരുമായുള്ള പ്രശ്നം റഫീഖിൻ്റെ പിതാവ് മധ്യസ്ഥതയിലൂടെ പരിഹരിച്ചെന്നും മഹല്ലിലെ തർക്കത്തിൽ മുമ്പും പക്ഷം പിടിക്കാറുള്ള ഇർഷാദ് സഖാഫി ഇന്ന് വിവാദ പരമായ വിടവാങ്ങൽ പ്രസംഗം നടത്തിയതാണ് വീണ്ടും പ്രശ്നത്തിന് കാരണമെന്ന് ഇ കെ വിഭാഗം പറയുന്നു.
വളയം കുറ്റിക്കാട് മഹല്ലിലെ തർക്കം അക്രമിത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കുടുംബ ബന്ധങ്ങളിൽ പ്രശ്നമുണ്ടായി വിവാഹങ്ങൾ കണ്ണീർ കല്ല്യാണങ്ങളായി മാറുന്നതായി കഴിഞ്ഞ ദിവസം ട്രൂവിഷൻ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
https://nadapuram.truevisionnews.com/news/207683/tear-weddings-slum-fighting-in-nadapuram-valayam-kuttikkad-palli-mahal-breaks-family-ties
#young #man #stabbed #valayam #slum #war #Kuttikkad #Mahal #turned #into #conflict #again