നാദാപുരം : (nadapuram.truevisionnews.com) സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി നാദാപുരം ഗവ യു പി സ്‌കൂളിൽ പ്രവേശനം നേടിയ പുതു വിദ്യാർത്ഥികളെ വരവേറ്റു . സ്‌കൂളിൽ പുതുതായി ചേർന്ന 350 കുട്ടികൾക്ക് വരക്കാനുള്ള പുസ്തകവും കളറും പെൻസിലും നൽകിയുമാണ് കുട്ടികളെ വരവേറ്റത് .

ആയിരത്തി ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത് . വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് സി കെ നാസർ അധ്യക്ഷത വഹിച്ചു .
പ്രധാനാധ്യാപകൻ കെ കെ രമേശൻ സ്വാഗതം പറഞ്ഞു . അഷ്‌റഫ് മാസ്റ്ററുടെ മാജിക് പ്രദർശനവും നടന്നു .അനു പാട്യംസ് ഉൽബോധന പ്രഭാഷണം നടത്തി . സാജിദ് മാസ്റ്റർ , വിനോദൻ മാസ്റ്റർ , ടി വി കുഞ്ഞബ്ദുള്ള മാസ്റ്റർ ,ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു .
#Colorful #welcome #Nadapuram #Govt #UP #School #welcomed #new #students