---
title: "#shoolreopening |  ഉണ്ണിയപ്പം സൂപ്പർ; നവ്യാനുഭവമായി വാണിമേൽ എം.യു.പിയിലെ പ്രവേശനോത്സവം"
english_title: "  #school #reopeningl #at #Vanimel #MUP #as  #new #experience"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/209595/school-reopeningl-at-vanimel-mup-as-new-experience"
published_at: "2024-06-03T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665da904e283a__vanimel.jpg"
keywords: []
---

# #shoolreopening |  ഉണ്ണിയപ്പം സൂപ്പർ; നവ്യാനുഭവമായി വാണിമേൽ എം.യു.പിയിലെ പ്രവേശനോത്സവം

> **Lead Summary:** **വാണിമേൽ :[ **വാണിമേൽ എം. യു.പി സ്കൂൾ പ്രവേശനോത്സവം പതിവിൽ നിന്നും വിത്യസ്തമായി .മുഴുവൻ വിദ്യാർത്ഥികൾക്കും നാടൻ രുചി വൈവിധ്യങ്ങളോട് കൂടിയ ഉണ്ണിയപ്പം വിതരണം ചെയ്തത് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും നവ്യാനുഭവമായി.

## Article Content

**വാണിമേൽ :[ **വാണിമേൽ എം. യു.പി സ്കൂൾ പ്രവേശനോത്സവം പതിവിൽ നിന്നും വിത്യസ്തമായി .മുഴുവൻ വിദ്യാർത്ഥികൾക്കും നാടൻ രുചി വൈവിധ്യങ്ങളോട് കൂടിയ ഉണ്ണിയപ്പം വിതരണം ചെയ്തത് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും നവ്യാനുഭവമായി.

2024-25 അധ്യായന വർഷാരംഭം വർണ്ണാഭമായ പരിപാടികളോടെ പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

പി.ടി. എ വൈസ് പ്രസിഡൻ്റ് എം. കെ നൗഷാദ് അധ്യക്ഷനായി. സുലൈഖ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ എം.കെഅമ്മദ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു. ഹെഡ് മാസ്റ്റർ കെ. അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും സി.വി അബ്ദുൽ അസീസ് നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/209595/school-reopeningl-at-vanimel-mup-as-new-experience)