വളയം :(nadapuram.truevisionnews.com) പിന്നോക്ക മേഖലയിൽ നിന്നുമുള്ള കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ തന്നെ മുന്നോട്ട് കൊണ്ടുപോകാനുള്ള സാഹചര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ, വടകര ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു.

മലയോര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വളയം ഗവ. വെൽഫെയർ എൽ പി (GWLPS) സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗുകൾ, കുടകൾ, പുസ്തകങ്ങൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങളും കായിക ഉപകരണങ്ങകളും കൂടാതെ ക്ലാസ് മുറികളിലേക്ക് സീലിംഗ് ഫാനുകളും സമ്മാനിച്ചു.
സ്‌കൂളിൽ നടന്ന പരിപാടിയിൽ പ്രധാന അദ്ധ്യാപകൻ രാജീവൻ മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് സുചിത്രൻ, സ്റ്റാഫ് സെക്രട്ടറി ഷിജിത്, കേളപ്പൻ മൂപ്പൻ, ഇൻവോൾവ് ട്രഷറർ ദീപേഷ് ഡി ആർ, അംഗങ്ങളായ ജിജിന കെ പി, സുധീഷ് ഇ കെ എന്നിവർ സംസാരിച്ചു.
ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൻ്റെ (DCPU) പരിഗണനയിലുള്ള, മണിപുരം, അന്നശേരി സ്വദേശികളായ കുട്ടികൾക്ക്, ഇൻവോൾവ് സമ്മാനിക്കുന്ന പഠനോപകരണങ്ങൾ, ഇൻവോൾവ് ട്രഷറർ ദീപേഷ് ഡി ആർ, എക്സി. കമ്മിറ്റി അംഗം സുധീഷ് ഇ കെ എന്നിവർ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സ്ഥിതിചെയ്യുന്ന DCPU ഓഫീസിൽ വെച്ച് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ ഷൈനിക്ക് കൈമാറി.
#Study #materials #were #presented #students #under #leadership #Involven