വാണിമേൽ:(nadapuram.truevisionnews.com) കരുകുളം തിരികക്കയം വെള്ളച്ചാട്ടം കാണാൻ മഴക്കാലമായതോടെ സഞ്ചാരികളുടെ ഒഴുക്ക് കനത്തു. ദിവസവുംനിരവധി പേരാണ് വെള്ളച്ചാട്ടം കാണാനും കുളിക്കാനും എത്തുന്നത്.
പ്രകൃതിയുടെ സൗന്ദര്യം നുകർന്ന് ആളുകൾ ശ്രദ്ധയോടെ മടങ്ങുമ്പോൾ അപകടം ക്ഷണിച്ചുവരുത്തുന്ന പ്രവൃത്തിയിലാണ് ചിലർ ഏർപെടുന്നത്. കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിന് മീതെ എത്തിപ്പെടുകയാണ് ഇത്തരക്കാർ. വഴുവഴുപ്പുള്ള പാറയുടെ മുകളിൽ കയറുക തന്നെ സാഹസികമാണ്.
ശ്രദ്ധ തെറ്റിയാൽ താഴെ പതിക്കും. ഇത്തരം പ്രവൃത്തി ഏത് നിമിഷവും അപകടത്തിന് ഇടയാക്കുമെന്ന ആശങ്കനാട്ടുകാർ പങ്കുവെക്കുകയാണ്. ഭാഗ്യം കൊണ്ടാണ് പലരും രക്ഷപ്പെടുന്നതും. വർഷങ്ങൾക്ക് മുമ്പ് രണ്ടു പേർക്ക് ജീവഹാനി സംഭവിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലക്കു പുറത്തു നിന്നും ഇവിടെ വെള്ളച്ചാട്ടം കാണാൻ ആളുകൾ വരുന്നുണ്ട്. കാര്യമായ അപായബോർഡുകളൊന്നും ഇവിടെയില്ല. ഇക്കാര്യത്തിൽ പഞ്ചായത്തും പോലീസും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന ആവശ്യം നാട്ടുകാരിൽ ശക്തമാണ്.വെള്ളച്ചാട്ടം കാണാൻ വരുന്നവർക്ക് പ്രയാസം ഉണ്ടാക്കുന്ന രീതിയിൽ മുകളിൽ കയറുന്നത് അവസാനിപ്പിക്കണമെന്ന് പലരും ആവശ്യപെടുന്നു
#Huge #crowd #see #waterfall; #Danger #lurks #back