Jul 1, 2024 12:31 PM

 നാദാപുരം:(nadapuram.truevisionnews.com) പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള ഉപരിപഠനത്തിനായി ദേശീയതലത്തിൽ നടത്തിവരുന്ന പ്രവേശന പരീക്ഷകൾ കുറ്റമറ്റ രീതിയിൽ നടത്താനുള്ള നടപടി സ്വീകരിക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന ക്രമക്കേടുകൾ അന്വേഷിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് ബി. മധു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് കെ.രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി വി.കെ ചന്ദ്രൻ ,ജില്ലാ ട്രഷറർ സി.സത്യനാഥൻ അനിൽകുമാർ പേരടി,കെ.ശശിധരൻ, എം.പ്രീത, അശോകൻ തണൽ എന്നിവർ സംസാരിച്ചു.അനൂപ് സി ടി സ്വാഗതവും ചന്ദ്രൻസയന നന്ദിയും പറഞ്ഞു.

Conduct entrance exams flawlessly - Shastra Sahitya Parishad

Next TV

Top Stories










News Roundup