#druglobby | അക്രമം പൊലീസിൽ പരാതി നൽകിയപ്പോൾ; മയക്ക് മരുന്ന് ലോബിക്കെതിരെ പ്രതികരിച്ചതിന് വളയം വരയാലിൽ വീട് കൈയ്യേറി അക്രമം

#druglobby  | അക്രമം പൊലീസിൽ പരാതി നൽകിയപ്പോൾ; മയക്ക് മരുന്ന് ലോബിക്കെതിരെ പ്രതികരിച്ചതിന് വളയം വരയാലിൽ വീട് കൈയ്യേറി അക്രമം
Jul 18, 2024 10:48 AM | By ADITHYA. NP

വളയം:(nadapuram.truevisionnews.com) മയക്ക് മരുന്ന് നൽകി യുവാക്കളെയും സ്കൂൾ വിദ്യാർത്ഥികളെയും വഴിതെറ്റിക്കുന്ന സമൂഹ വിരുദ്ധർക്കെതിരെ പ്രതികരിച്ചതിന് വളയം വരായാലിൽ വീട് കൈയ്യേറി അക്രമം.

ഫോണിൽ വധ ഭീഷണിയെ തുടർന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വളയം പോലീസിൽ പരാതി നൽകി മടങ്ങിയെത്തിയ ഉടനെയാണ് അക്രമം നടന്നത്.

അഞ്ച് യുവാക്കൾ അടങ്ങുന്ന സംഘമാണ് വരയാലിലെ ചാമവാളിയ പറമ്പത്ത് സിപി രാജുവിൻ്റെ വീട്ടിൽ അതിക്രമിച്ച് കടന്ന് വന്ന് രാജുവിനെയും ഭാര്യ സുജിലയേയും കൈയ്യേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വീട്ടിൽ അഴിഞ്ഞാടാൻ ശ്രമിച്ച സംഘത്തെ ബന്ധുക്കളും നാട്ടുകാരും വിരട്ടി ഓടിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

വരയാലിലെ പ്രണവ് ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അക്രമം നടത്തിയതും വധ ഭീഷണി മുഴക്കിയതെന്നും രാജുവും ഭാര്യ സുജിലയും വളയം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമത്തിന് ശേഷം പ്രണവ് ചന്ദ്രൻ്റെ വീട്ടിൽ കേന്ദ്രീകരിച്ച സംഘത്തിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.

അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാർ രംഗത്ത് വന്നത്. വളയം പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം അവരെ പൊലീസ് ജീപ്പിൽ വീട്ടിലെത്തിച്ച് കൊടുക്കുകയാണ് ചെയ്തതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

വരയാലിൽ മയക്ക് മരുന്ന് സംഘങ്ങൾ കേന്ദ്രീകരിക്കുന്നുണ്ടെന്നും ദൂരെ ദിക്കുകളിൽ നിന്ന് അർദ്ധ രാത്രിയും അസമയത്തും അപരിചിതരായ ആളുകൾ ഇവിടെ വന്നു പോകുന്നതായി ഇൻ്റലിജൻസ് വിഭാഗം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

നാട്ടുകാർ യോദ്ധാവ് എന്ന ലഹരിവിരുദ്ധ പൊലീസ് സ്ക്വോഡിന് നൽകിയ രഹസ്യ വിവരത്തെ തുടർന്ന് ഇവിടെ ഒരു വീട്ടിൽ പൊലീസ് പരിശോധന നേരത്തെ നടന്നിരുന്നു.

കഴിഞ്ഞ ദിവസം മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട മാധ്യമ വാർത്ത പ്രദേശത്തെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ ചർച്ച ചെയ്തിരുന്നു. ഈ ഗ്രൂപ്പിൽ രാജുവും ചർച്ചയിൽ പങ്കെടുത്തതിൻ്റ വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു.

വളയത്തെ മാധ്യമ പ്രവർത്തകൻ്റെ കുടുംബത്തിന് നേരെയും വധഭീഷണി ഉയർത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ പ്രണവ് ചന്ദ്രനെതിരെ വളയം പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.

ഇതിനിടെ അക്രമം നടത്തിയ ശേഷം പ്രണവ് ചന്ദ്രൻ്റെ വീട്ടൽ കേന്ദ്രീകരിച്ചവർക്കെതിരെ പ്രതികരിച്ച ഡിവൈഎഫ്ഐ - സിപിഐഎം പ്രവർത്തകരെ പ്രതി ചേർക്കാനും നീക്കം നടക്കുന്നുണ്ട്.

#When #the #violence #reported #police #For #reacting #against #drug #lobby #violence #broke #out #house #Valayam #Varayal

Next TV

Related Stories
#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

Oct 18, 2024 01:59 PM

#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

MNRE ഗുണമേന്മ ഉറപ്പാക്കുന്നു സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം...

Read More >>
#RevenueDistrictSports | റവന്യൂ ജില്ല കായികമേള: ദീപശിഖാ പ്രയാണം ഇന്ന് വെള്ളിയോട് നിന്ന് ആരംഭിക്കും

Oct 18, 2024 01:36 PM

#RevenueDistrictSports | റവന്യൂ ജില്ല കായികമേള: ദീപശിഖാ പ്രയാണം ഇന്ന് വെള്ളിയോട് നിന്ന് ആരംഭിക്കും

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകനായിരുന്ന പരേതനായ പി അലി മാസ്റ്ററുടെ വസതിയിൽ നിന്ന് ഉച്ച തിരിഞ്ഞ് 2 30ന് ദീപശിഖാ പ്രയാണം...

Read More >>
#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 18, 2024 12:47 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
#mmnambyar | എം. എം നമ്പ്യാരുടെ സ്മരണക്കായ്; ചേലക്കാട് എൽ.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി

Oct 18, 2024 12:13 PM

#mmnambyar | എം. എം നമ്പ്യാരുടെ സ്മരണക്കായ്; ചേലക്കാട് എൽ.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി

ട്രസ്റ്റ് ചെയർമാൻ എം.എം. ശ്രീനിവാസനിൽ നിന്ന് പ്രധാനാദ്ധ്യാപിക ലില്ലി കോച്ചേരി പഠനോപകരണങ്ങൾ...

Read More >>
#attack | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

Oct 18, 2024 10:30 AM

#attack | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

വാണിമേൽ കുളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ് (30), പൊടിപ്പിൽ വിപിൻലാൽ (24) എന്നിവരെയാണ്...

Read More >>
Top Stories










Entertainment News