#JalJeevanproject | ജൽ ജീവൻ പദ്ധതിയിൽ പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ സമയപരിധി

#JalJeevanproject | ജൽ ജീവൻ പദ്ധതിയിൽ പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ സമയപരിധി
Jul 27, 2024 08:09 PM | By ADITHYA. NP

നാദാപുരം : (nadapuram.truevisionnews.com)ജൽ ജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതിക്കായി വെട്ടിപൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കാൻ കരാറുകാർക്ക് സമയപരിധി നൽകിയതായി സബ്കലക്ടർ ഹർഷിൽ ആർ മീണ ശനിയാഴ്ച ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.

ഇതു സംബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഉയർന്നതിനെ തുടർന്ന് രണ്ട് യോഗങ്ങൾ ചേർന്നിരുന്നു; കരാറുകാരുടെയും എഞ്ചിനീയർമാരുടെയും.

ബിൽ കുടിശ്ശികയാണ് കരാറുകാർ ചൂണ്ടിക്കാട്ടിയ പ്രധാന വിഷയമെന്ന് സബ്കളക്ടർ പറഞ്ഞു. എങ്കിലും റോഡ് പൂർവസ്ഥിതിയിലാക്കാൻ കരാറുകാർക്ക് സമയപരിധി നൽകിയിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകൾക്ക് പുറമെ ഗ്രാമീണ റോഡുകളും ഇത്തരത്തിൽ കീറിയശേഷം പ്രവൃത്തി നടത്താത്ത അവസ്ഥയുണ്ടെന്ന് യോഗത്തിൽ കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉന്നയിച്ചു

. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വിളിക്കണമെന്ന് ജില്ലാ വികസനസമിതി അധ്യക്ഷനായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശിച്ചു.

ജില്ലയിൽ സർവ്വേയർമാരുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ഇത് പല ഭൂമി ഏറ്റെടുക്കൽ പ്രവർത്തികളെയും ബാധിക്കുന്നു. 15 സർവെയർമാരെ ലഭ്യമാക്കണമെന്നഭ്യർത്ഥിച്ചു സർക്കാറിലേക്ക് എഴുതിയതായി ഡെപ്യൂട്ടി കലക്ടർ (എൽആർ) അറിയിച്ചു.

ലോകനാർകാവ് മ്യൂസിയം പദ്ധതി നിർമ്മാണം അടുത്ത ആഴ്ച തുടങ്ങുമെന്ന് വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കിഡ്ക്ക് (KIIDC) ആണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.

കുറ്റ്യാടി ജലസേചന പദ്ധതിയ്ക്ക് കീഴിൽ സമഗ്ര കനാൽ നവീകരണത്തിനായി 175 കോടിയുടെ നിർദേശം സർക്കാർ മുമ്പാകെ സമർപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ജില്ലയിലെ 45 ഓളം ഗ്രാമപഞ്ചായത്തുകളിലും നിരവധി മുനിസിപ്പാലിറ്റികളും വെള്ളമെത്തിക്കുന്ന പ്രധാന പദ്ധതിയായ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പല കനാലുകളും കാലപ്പഴക്കത്താൽ പ്രശ്നങ്ങൾ നേരിടുകയാണ്.

അക്വഡറ്റുകൾ തകർച്ചയുടെ വക്കിലാണ്. നാലു ഘട്ടങ്ങളിലായി കനാലുകളുടെ നവീകരണ പ്രവൃത്തി നടപ്പാക്കാനാകും. ആദ്യഘട്ടത്തിൽ 45 കോടി രൂപ വേണ്ടിവരുമെന്നാണ് കരുതുന്നത്.

നബാർഡ് ഫണ്ടിന് വേണ്ടിയാണ് ശ്രമിക്കുന്നത്. കുന്ദമംഗലം ബിആർസി കെട്ടിട നിർമാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചു.

കളന്തോട്-കൂളിമാട് റോഡിൽ വൈദ്യുത പോസ്റ്റുകളും ട്രാൻസ്‌ഫോർമറും മാറ്റുന്ന കാര്യത്തിൽ കെഎസ്ഇബി ഉണർന്നുപ്രവർത്തിക്കണമെന്ന് കുന്ദമംഗലം എംഎൽഎ പി ടി എ റഹീം ആവശ്യപ്പെട്ടു.

ഇക്കാര്യം പരിഹരിക്കാൻ കളക്ടർ നിർദേശം നൽകി. മണിയൂരിൽ കെഎസ്ഇബി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിന് വടകര മുനിസിപ്പാലിറ്റി അനുവദിച്ച സ്ഥലം യോഗ്യമല്ലെന്നും മറ്റൊരു സ്ഥലം കണ്ടെത്തിയതായും കെഎസ്ഇബി അറിയിച്ചു.

എന്നാൽ വെറുതെ ഭൂമി തരാമെന്ന് മുൻസിപ്പാലിറ്റി പറഞ്ഞ സ്ഥിതിക്ക് അക്കാര്യം ഒന്നുകൂടി പരിശോധിക്കണമെന്ന് കുറ്റ്യാടി എംഎൽഎ നിർദേശിച്ചു.

കുറ്റ്യാടി-പക്രംതളം ചുരം റോഡ് പുനരുദ്ധാരണ പ്രവൃത്തി കരാർ നൽകി. മൂന്ന് റീച്ചായാണ് പ്രവർത്തനം നടത്തുക. കുറ്റ്യാടി ബൈപ്പാസിന് ഭൂമി ഏറ്റെടുക്കാൻ ഫണ്ടില്ലെന്ന വാദം എംഎൽഎ നിഷേധിച്ചു.

കിഫ്ബിയിൽ പണം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. മൊകേരി ഗവ. കോളേജിൽ പുതിയ ലൈബ്രറി കെട്ടിടത്തിന് അഗ്നിശമന വിഭാഗത്തിന്റെ എൻഒസി ലഭിക്കാനുണ്ട്.

ജില്ലയിലെ താലൂക്ക് ആശുപത്രികളിൽ 21 ഗൈനക്കോളജിസ്റ്റ് വേണ്ടിടത്ത് നാലുപേരുടെ കുറവുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

കൊയിലാണ്ടി ഗവ. കോളേജിലെ ലൈബ്രറി നിർമാണത്തിന്റെ 60% പണിയും പൂർത്തിയായി.

യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, എഡിഎം അജീഷ് കെ, അസി. കളക്ടർ ആയുഷ് ഗോയൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

#Time limit #restore #roads #demolished #under #Jal #Jeevan #project

Next TV

Related Stories
#10thexam | ഇനിയും പഠിക്കാൻ; പത്താം ക്ലാസ്സ്‌ തുല്യതാ പരീക്ഷയ്ക്ക് നാദാപുരത്ത് ഇത്തവണ 66 പേർ

Oct 18, 2024 05:35 PM

#10thexam | ഇനിയും പഠിക്കാൻ; പത്താം ക്ലാസ്സ്‌ തുല്യതാ പരീക്ഷയ്ക്ക് നാദാപുരത്ത് ഇത്തവണ 66 പേർ

വിവിധ വാർഡുകളിൽ നിന്നുള്ള പരീക്ഷാർത്ഥികളിൽ 65 പേരും...

Read More >>
#Paradevathashivatemple | കുറ്റിപ്രം പാറയിൽ ക്ഷേത്ര പരിസരത്ത് ക്ഷേത്ര കവാടം ഒരുങ്ങുന്നു; നവീകരണ കലശത്തിൻ്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങി

Oct 18, 2024 05:24 PM

#Paradevathashivatemple | കുറ്റിപ്രം പാറയിൽ ക്ഷേത്ര പരിസരത്ത് ക്ഷേത്ര കവാടം ഒരുങ്ങുന്നു; നവീകരണ കലശത്തിൻ്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങി

മണിരത്നം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ക്ഷേത്ര കവാടം നിർമ്മിക്കുമെന്നും മണികണ്ഠൻ സൂര്യ വെങ്കിട്ട ചടങ്ങിൽ...

Read More >>
#FineGoldandDiamond | ഉദ്ഘാടനം നാളെ; ഫൈനാകാൻ നാദാപുരം, ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് നാളെ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും

Oct 18, 2024 04:29 PM

#FineGoldandDiamond | ഉദ്ഘാടനം നാളെ; ഫൈനാകാൻ നാദാപുരം, ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് നാളെ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും

രാവിലെ 10.30 ന് സയ്യിദ് മുനവറലി ശിഹാമ്പ് തങ്ങൾ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് ഉദ്ഘാടനം...

Read More >>
#RevenueDistrictSports | തിരി തെളിഞ്ഞു; റവന്യൂ ജില്ല കായികമേളയുടെ ദീപ ശിഖാ പ്രയാണം തുടങ്ങി

Oct 18, 2024 03:38 PM

#RevenueDistrictSports | തിരി തെളിഞ്ഞു; റവന്യൂ ജില്ല കായികമേളയുടെ ദീപ ശിഖാ പ്രയാണം തുടങ്ങി

അലി മാസ്റ്ററുടെ മകൻ ഷാനിഫ് ദീപശിഖ തെളിയിച്ച ശേഷം ക്യാപ്റ്റൻ അജിസറിന്...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 18, 2024 03:06 PM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories










News Roundup






Entertainment News